ശ്രീജിത്ത്‌ കസ്റ്റഡി മരണകേസ്: മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍ !

വരാപ്പുഴ ശ്രീജിത്ത് മരണക്കേസില്‍ മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍. എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ സുമേഷ്, സന്തോഷ് ബേബി, ജിതിന്‍രാജ് എന്നിവരാണ് അറസ്റ്റിലായത്.

പൊലീസിന്‍റെ മര്‍ദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതിനെ തുടര്‍ന്ന് പൊലീസുകാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ശ്രീജിത്തിന്‍റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കാൻ രൂപീകരിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണ് മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്.

ശ്രീജിത്തിന്‍റെ ശരീരത്തില്‍ 18 മുറിവുകള്‍ ഉള്ളതായി ആന്റിമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. അതേസമയം, ശ്രീജിത്ത് വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം