നിപ്പാ വയറസിന്‍റെ പേര് പറഞ്ഞ് കള്ളന്‍ പോലീസിനെ പേടിപ്പിക്കാന്‍ ശ്രമിച്ചു

കോഴിക്കോട്:ബസ്സിലെ പോക്കറ്റടിക്കാരന്‍ പിടിയിലായപ്പോള്‍ നിപ്പാ വയറസിന്‍റെ പേര് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം.പേരാമ്പ്ര നൊച്ചാട് സ്വദേശി നിസാറാണ് പിടിയിലായത്.ബസ്സില്‍ നിന്നും പോക്കറ്റടിക്കാന്‍ ശ്രമിച്ച നിസാറിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ്  നിപ്പാ വയറസിന്‍റെ പേര് പറഞ്ഞ് പോലിസിനെ ഭയപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചത്.

ബസ് യാത്രക്കാരന്റെ പോക്കറ്റടിച്ച പ്രതി നിപ വൈറസ് റിപ്പോർട്ട് ചെയ്ത പേരാമ്പ്രയിലെ സൂപ്പി കടയുടെ പേര് പറഞ്ഞാണ്  രക്ഷപ്പെടാൻ ശ്രമമിച്ചത്.

തൊട്ടിൽപ്പാലത്തു നിന്നും വടകരയിലേക്ക് വരികയായിരുന്ന ഡിവൈൻ ബസ്സിൽ യാത്രക്കാരനായ വടകര മുട്ടുങ്ങൽ മനത്താനത്ത് ഹരിദാസന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പണം കവർന്ന സംഭവത്തിൽ യാത്രക്കാരേയും കൊണ്ട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ബസ് പരിശോധനക്കിടയിലാണ് പ്രതി നൊച്ചാട് സ്വദേശി പനമ്പ്രംമ്മൽ നിസാർ(48) രക്ഷപ്പെടാൻ സൂപ്പി കടയുടെ പേര് പറഞ്ഞു തടിയൂരാൻ ശ്രമിച്ചത്.

താൻ പനി ബാധിച്ച് ചികിത്സയ്ക്കായി വടകരയിൽ ഡോക്റ്ററെ കാണാൻ പോകുകയാണെന്നും വീടെവിടെയാണെന്ന പോലീസുകാരുടെ ചോദ്യത്തിന് സൂപ്പി കടയിലാണെന്ന മറുപടി ലഭിച്ചതോടെയാണ് ഇയ്യാളെ കൂടതൽ ചോദ്യം ചെയ്ത് നഷ്ട്ടപ്പെട്ട 1250 രൂപ കണ്ടെടുത്തത്.

ടെലഫോൺ ബിൽ അടയ്ക്കാൻ വടകരയിലേക്ക് വരികയായിരുന്നു ഹരിദാസൻ.നേരത്തെ ഇതേ സംഭവത്തിൽ മൂന്ന് കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.വടകര സി.ഐയുടെ ക്രൈം സ്‌കോഡ് അംഗങ്ങളാണ് പ്രതിയെ വലയിലാക്കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം