ന്യൂയോര്‍ക്ക് സിറ്റിയില്‍ നടപ്പാതയിലേക്ക് വാഹനമിടിച്ചു കയറ്റിയുള്ള ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

മൊയ്തീന്‍ പുത്തന്‍‌ചിറ

 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ തിരക്കേറിയ നടപ്പാതയിലെക്ക് വാഹനമിടിച്ചു കയറ്റി ആക്രമണം. വേള്‍ഡ് ട്രേഡ് സെന്ററിനടുത്തുള്ള വെസ്റ്റ് സൈഡ് ഹൈവേയിലാണ് കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയത്. ആക്രമണത്തെ തുടര്‍ന്ന് എട്ടുപേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്കു പരുക്കേറ്റു.
ഇന്ന് (ഒക്ടോബര്‍ 31 ചൊവ്വ) ഉച്ച കഴിഞ്ഞ് 3.15ന് ആയിരുന്നു സംഭവം. ഉസ്ബക്കിസ്ഥാന്‍ സ്വദേശി 29-കാരന്‍ സെയ്ഫുള്ളൊ ഹബിബുല്ലേവിക് സായിപൊവ് ആണ് അക്രമി. 2010 ലാണ് ഇയ്യാള്‍ അമേരിക്കയിലെത്തിയ്ത്. നിയമാനുസൃതമായി അമേരിക്കയിലെത്തിയ ഇയ്യാള്‍ക്ക് ഗ്രീന്‍ കാര്‍ഡും ഉണ്ട്. ന്യൂജെഴ്സിയിലും ഫ്ലോറിഡയിലും മാറി മാടി താമസിക്കുന്ന ഇയ്യാല്‍ ന്യൂജെഴ്സിയിലെ ഹോം ഡിപ്പോയില്‍ നിന്ന് പിക്ക്‌അപ്പ് ട്രക്ക് വാടകയ്ക്കെടുത്താണ് ന്യൂയോര്‍ക്ക് സിറ്റിയിലെത്തി അക്രമം അഴിച്ചുവിട്ടത്. ഐസിസിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നെഴുതിയ കടലാസ് വാഹനത്തില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
അക്രമി വാഹനമോടിച്ചു കയറ്റിയതോടെ സൈക്കിള്‍ യാത്രക്കാരും കാല്‍‌നട യാത്രക്കാരും ചിതറിത്തെറിച്ചു. ഏകദേശം ഒരു മൈല്‍ ദൂരത്തോളം ഓടിയ വാഹനം ഒരു സ്കൂള്‍ ബസ്സില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് തോക്കുകളുമായി പുറത്തിറങ്ങിയ അക്രമിയെ പോലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
ഇതൊരു ഭീകരാക്രമണമാകാനാണ് സാധ്യതയെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി. ബ്ലാസിയോയും സിറ്റി പോലീസ് കമ്മീഷണര്‍ ജെയിംസ് ഓനീലും പറഞ്ഞു. “അസുഖം ബാധിച്ച ഒരാളുടെ മറ്റൊരു ആക്രമണം പോലെ തോന്നുന്നു” എന്ന് പ്രസിഡന്റ് ട്രം‌പ് ട്വിറ്ററില്‍ കുറിച്ചു.
പോലീസിന്റെ വെടിവെപ്പില്‍ പരുക്കേറ്റ അക്രമിയെ ആശുപത്രിയിലാക്കി ശസ്ത്രക്രിയക്ക് വിധേയനാക്കി. അക്രമത്തില്‍ 6 പേര്‍ സംഭവ സ്ഥലത്ത് വെച്ചു രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ അക്രമിയുടെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് ഓണ്‍‌ലൈന്‍ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നു. മിസോറിയിലും പെൻസിൽവേനിയയിലും ട്രാഫിക് നിയമ ലംഘനം നടത്തിയതിന് കേസുകളുണ്ട്. മിസോറി സ്റ്റേറ്റ് ഹൈവേ പട്രോൾ 2016 ഒക്ടോബറില്‍ സായ്‌പൊവിനെ അറസ്റ്റു ചെയ്തിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.  നവംബറിൽ അടുത്ത വിചാരണയ്ക്കായി ഹാജരാകാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് 200 ഡോളര്‍ ജാമ്യത്തുക കെട്ടിവെച്ചെങ്കിലും കോടതിയില്‍ ഹാജരായില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം