‘മീശ’ നോവല്‍ പിന്‍വലിക്കുന്നതായി എസ്.ഹരീഷ്;വിവാദങ്ങള്‍ക്ക് പിന്നാലെയാണ് തീരുമാനം

ന്യൂസ്‌ ഡെസ്ക്

കോഴിക്കോട്: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ‘മീശ’ എന്ന നേവല്‍ പിന്‍വലിച്ച് എസ്. ഹരീഷ്. മാതൃഭൂമി ആഴ്ചപതിപ്പിലാണ് നോവല്‍ പ്രസിദ്ധീകരിച്ചിരുന്നത്.

നോവലിനെച്ചൊല്ലിയുണ്ടായ വിവാദത്തിനു പിന്നാലെ കുടുംബാംഗങ്ങളെ ചിലര്‍ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. ചില സംഘടകളുടെ ഭീഷണിയെ തുടര്‍ന്നാണ് നടപടിയെന്ന് എസ്.ഹരീഷ് മാധ്യമങ്ങളോട് പറഞ്ഞു.

നോവലിലെ ചില ഭാഗങ്ങള്‍ ക്ഷേത്ര വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥയെ പശ്ചാത്തലമാക്കിയുള്ള നോവല്‍ ആയിരുന്നു ‘മീശ’.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം