കോഴിക്കോട് മാതാപിതാക്കളെ കബളിപ്പിച്ച്‌ വിവാഹത്തിന് കരുതിവച്ച സ്വര്‍ണവും പണവുമായി പെണ്‍കുട്ടി ഒളിച്ചോടി

കോഴിക്കോട്: വിവാഹത്തിന് വെച്ചിരുന്ന സ്വര്‍ണവും പണവുമായി പെണ്‍കുട്ടി ഒളിച്ചോടിയതായി പരാതി. താമരശ്ശേരി തച്ചമ്പൊയില്‍ സ്വദേശിയായ ഇരുപത്തി നാലുകാരിയെയാണ് കാണാതായത്. പ്രദേശത്തെ ഒരു യുവാവിനേയും കാണാനില്ലെന്ന് പരാതിയുണ്ട്. വിവാഹത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 40 പവന്‍ സ്വര്‍ണവും 50,000 രൂപയും കാണാതായതായി പിതാവ് പോലീസില്‍ നല്‍കിയ പരാതില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം