സര്‍ക്കാര്‍ ഇടപെടണം രമേശ്‌ ചെന്നിത്തല ‘പശു തൊഴുത്തില്‍ പാര്‍ക്കുന്ന കുടുംബം’ ട്രൂവിഷന്‍ ന്യൂസ്‌ വാര്‍ത്തക്ക് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം

കോഴിക്കോട്:  ചെറുകിട വായ്പ എടുത്തവരെ ജപ്തി നടപടികളിൽ നിന്നും ഒഴിവാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്പാലിക്കണമെന്ന് രമേശ്‌ ചെന്നിത്തല.’പശു തൊഴുത്തില്‍ പാര്‍ക്കുന്ന കുടുംബം’ എന്ന തലകെട്ടില്‍ ട്രൂവിഷന്‍ ന്യൂസ്‌ നല്‍കിയ വാര്‍ത്തയോട്  പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

സര്‍ക്കാര്‍ ഉറപ്പുകൾ നൽകിയാൽ മാത്രം പോരാ, പാവങ്ങൾക്ക് ഇതൊക്കെ അനുഭവിക്കാൻ യോഗമുണ്ടോ എന്ന് കൂടി സർക്കാർ പരിശോധിക്കണം. നാണുവിന്റെ കുടുംബത്തെ തൊഴുത്തിൽ നിന്നും വീട്ടിലെത്തിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.നാണുവിനെ പോലുള്ളവരുടെ ഒപ്പമാണ് സർക്കാരുണ്ടാകേണ്ടതെന്നും രമേശ്‌ തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ  പ്രതികരിച്ചു .

കെ ഡി സി ബാങ്ക് കരുണ കാണിക്കണം ;പശു പുലര്‍ത്തിയ മാന്യതയെങ്കിലും സഹകരണ ബാങ്ക് കുടിയിറക്കിയ വികലാംഗന്‍റെ കുടുംബം പാര്‍ക്കുന്നത് പശു തൊഴുത്തില്‍

തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ……..

ഭിന്നശേഷിക്കാരനായ നാണുവും ഭാര്യയും വിവാഹപ്രായമായ പെണ്‍കുട്ടിയും ഇരുപത് നാളായി ഉണ്ടും ഉറങ്ങിയും കഴിയുന്നത് പശു തൊഴുത്തിലാണെന്ന വാർത്ത അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്.കോഴിക്കോട് ജില്ലാ ബാങ്ക്,വീട് ജപ്തി ചെയ്തതോടെയാണ് കര്‍ഷക ഗ്രാമമായ കക്കട്ട് കൈവേലിക്കടുത്ത് നാണുവിന്റെ കുടുംബത്തിന് കാലിത്തൊഴുത്തിൽ കഴിയേണ്ടിവരുന്നത്.

രണ്ട് കാലുകള്‍ക്കും വൈകല്യമുള്ള നാണു ജില്ലാ സഹകരണ ബാങ്കില്‍ നിന്നും മൂന്ന് ലക്ഷം രൂപയാണ് വായ്പ്പയെടുത്തത്.പലിശയും കുട്ടുപലിശയുമായി ആറു ലക്ഷത്തോളം രൂപയായി ഈ തുക മാറി. രണ്ടരലക്ഷം രൂപയുമായി ബാങ്കിനെ സമിപിച്ചെങ്കിലും ഒരു വിട്ടുവിഴ്ചയ്ക്കും തയ്യാറാകാതെ തങ്ങളെ തിരിച്ചയച്ചുവെന്നാണ് നാണുവും ഭാര്യ രാധയും പറയുന്നത് .

ഇക്കഴിഞ്ഞ 7ന് ജില്ല ബാങ്ക് മാനേജറുടെ നേതൃത്വത്തിൽ വീട് അടച്ചു പുട്ടി കുടുംബത്തെ ഇറക്കി വിട്ടു.

സി പി ഐ എം പാര്‍ടി അംഗത്വമുള്ള ഇവര്‍ ഇന്ന് കടുത്ത നിരാശയിലാണ്. ചെറുകിട വായ്പ എടുത്തവരെ ജപ്തി നടപടികളിൽ നിന്നും ഒഴിവാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നാണുവിന്റെ കാര്യത്തിൽ ഉണ്ടായില്ല.

ഉറപ്പുകൾ നൽകിയാൽ മാത്രം പോരാ, പാവങ്ങൾക്ക് ഇതൊക്കെ അനുഭവിക്കാൻ യോഗമുണ്ടോ എന്ന് കൂടി സർക്കാർ പരിശോധിക്കണം. നാണുവിന്റെ കുടുംബത്തെ തൊഴുത്തിൽ നിന്നും വീട്ടിലെത്തിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.നാണുവിനെ പോലുള്ളവരുടെ ഒപ്പമാണ് സർക്കാരുണ്ടാകേണ്ടത്.

ഭിന്നശേഷിക്കാരനായ നാണുവും ഭാര്യയും വിവാഹപ്രായമായ പെണ്‍കുട്ടിയും ഇരുപത് നാളായി ഉണ്ടും ഉറങ്ങിയും കഴിയുന്നത് പശു…

Posted by Ramesh Chennithala on Saturday, March 31, 2018

 

കെ ഡി സി ബാങ്ക് കരുണ കാണിക്കണം ;പശു പുലര്‍ത്തിയ മാന്യതയെങ്കിലും സഹകരണ ബാങ്ക് കുടിയിറക്കിയ വികലാംഗന്‍റെ കുടുംബം പാര്‍ക്കുന്നത് പശു തൊഴുത്തില്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം