കര്‍ണാടകയില്‍ വീണ്ടും താമര വിരിഞ്ഞു;കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

ബംഗളുരു: കര്‍ണാടകയില്‍ ബിജെപിയുടെ ലീഡ് നൂറ് കടന്നു. വോട്ടെണ്ണല്‍ പുരോഗമിക്കവെ 113 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടിരിക്കുന്നത്.
ഭരണകക്ഷിയായ കോണ്‍ഗ്രസ് 67 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ജെ ഡിഎസ് 40 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

തുടക്കത്തില്‍ ഇഞ്ചോടിഞ്ച്  എന്ന നിലയില്‍ മുന്നേറിയ വോട്ടെണ്ണല്‍ പക്ഷെ പിന്നീട് ബിജെപിയുടെ  വ്യക്തമായ മേധാവിത്വത്തിന് വഴിമാറുകയായിരുന്നു.
2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് ചൂണ്ട് പലകയായി കണ്ടിരുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന് വിജയം നേടാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ബി ജെപിക്ക് സാധിക്കും.സിദ്ധരാമയ്യ എഫ്ഫക്റ്റ്‌ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ലെന്നാണ് വോട്ടെണ്ണല്‍  വ്യക്ത്തമാക്കുന്നത്.
ബി ജെപിക്കെതിരെ രാജ്യത്തൊട്ടാകെ എതിര്‍ വികാരം നിലനില്‍ക്കുമ്പോഴും ഇതൊന്നും കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബാധിച്ചില്ല എന്ന് വേണം കണക്കാക്കാന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം