#murder | ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ മരിച്ചു

#murder | ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ മരിച്ചു
May 8, 2024 10:42 PM | By VIPIN P V

ബംഗളൂരു: (truevisionnews.com) ശിവമോഗ്ഗ ലഷ്കർ-മുഹല്ലയിൽ ബുധനാഴ്ച രണ്ട് യുവാക്കൾ മർദ്ദനമേറ്റ് മരിച്ചു.

തുംഗനഗറിലെ കെ.ശുഐബ്(35),ദൊഡ്ഡപേട്ടയിലെ മുഹമ്മദ് ഗൗസ്(30) എന്നിവരാണ് കൊല്ലപ്പെട്ടത്.

എം.കെ.കെ റോഡിൽ താമസക്കാരായ ഇരുവരും ഗുണ്ടാ സംഘത്തിൽ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിൽ എന്നും പൊലീസ് വ്യക്തമാക്കി.

അക്രമത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ ലഷ്കർ -മൊഹല്ലയിലെ ആട്ടിറച്ചി വ്യാപാരി യാസിൻ ഖുറൈശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെയുണ്ടായ ചില പ്രശ്നങ്ങളിൽ യാസിറിനെ അക്രമിക്കാൻ എത്തിയവരാണ് ബുധനാഴ്ച കൊല്ലപ്പെട്ടതെന്ന് പറയുന്നു.

അക്രമം നടത്തിയവർ രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് മേഖലയിൽ കനത്ത പൊലീസ് ബന്തവസ് ഏർപ്പെടുത്തി. ശിവമോഗ പോലീസ് സൂപ്രണ്ട് ജി കെ മിഥുൻ കുമാറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.

#Two #youths #died #after #beaten #group #gangsters

Next TV

Related Stories
#Murder | സ്വത്തുതർക്കം: കൊച്ചിയിൽ 77-കാരൻ ഭാര്യയെ വെട്ടിക്കൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി പ്രതി

May 19, 2024 10:44 PM

#Murder | സ്വത്തുതർക്കം: കൊച്ചിയിൽ 77-കാരൻ ഭാര്യയെ വെട്ടിക്കൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി പ്രതി

പ്രതി സ്റ്റേഷനിൽ ഹാജരായ ശേഷം പൊലീസ് അറിയിച്ചപ്പോഴാണ് നാട്ടുകാർ പോലും...

Read More >>
#murder |  അമിത മദ്യപാനവും ശാരീരിക പീഡനവും; ഭർത്താവിനെ കൊന്ന് കത്തിച്ച് ഭാര്യ

May 19, 2024 10:13 AM

#murder | അമിത മദ്യപാനവും ശാരീരിക പീഡനവും; ഭർത്താവിനെ കൊന്ന് കത്തിച്ച് ഭാര്യ

ഇവരുടെ വീടിന് സമീപം എന്തോ കത്തുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിൽ...

Read More >>
#murder | 'മർദ്ദിച്ചത് കൂട്ടുകാർ'; ആശുപത്രിയില്‍ അബോധാവസ്ഥയിലെത്തിച്ച യുവാവിന്‍റെ മരണം കൊലപാതകം

May 18, 2024 02:03 PM

#murder | 'മർദ്ദിച്ചത് കൂട്ടുകാർ'; ആശുപത്രിയില്‍ അബോധാവസ്ഥയിലെത്തിച്ച യുവാവിന്‍റെ മരണം കൊലപാതകം

വഴിക്ക് ഇറക്കിവിട്ടെങ്കിലും ബോധരഹിതനായി വീണതോടെ ബിന്‍ഷാദിനെ കാറില്‍ കയറ്റി മുള്ള്യാകുര്‍ശിയിലെ താമസ സ്ഥലത്ത്...

Read More >>
#murder |  ഒരുമിച്ച് ഹോട്ടലിൽ മുറിയെടുത്ത ശേഷം യുവതിയെ കൊന്നു; മൃതദേഹം ബാഗിലാക്കി രക്ഷപ്പെടാനും ശ്രമം, അറസ്റ്റ്

May 17, 2024 04:11 PM

#murder | ഒരുമിച്ച് ഹോട്ടലിൽ മുറിയെടുത്ത ശേഷം യുവതിയെ കൊന്നു; മൃതദേഹം ബാഗിലാക്കി രക്ഷപ്പെടാനും ശ്രമം, അറസ്റ്റ്

കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങൾ ഉൾപ്പെടെ കണ്ടെത്താൻ പൊലീസ് അന്വേഷണം...

Read More >>
#Murder | ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കുത്തിക്കുന്നു: ടിടിഇയ്ക്ക് നേരെയും ആക്രമണം

May 17, 2024 09:56 AM

#Murder | ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കുത്തിക്കുന്നു: ടിടിഇയ്ക്ക് നേരെയും ആക്രമണം

കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ...

Read More >>
#Murder | പാർക്കിം​ഗിനെ ചൊല്ലി തർക്കം; യുവാവിനെ അയൽവാസി കാറിടിപ്പിച്ച് കൊന്നു; സഹോദരന് പരിക്ക്

May 16, 2024 03:58 PM

#Murder | പാർക്കിം​ഗിനെ ചൊല്ലി തർക്കം; യുവാവിനെ അയൽവാസി കാറിടിപ്പിച്ച് കൊന്നു; സഹോദരന് പരിക്ക്

അതേസമയം, കൊലപാതകത്തിന് ശേഷം മനോജ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത ഗുരുഗ്രാം പൊലീസ് പ്രതിയ്ക്ക് വേണ്ടി...

Read More >>
Top Stories