തെരുവില്‍ ഒരു നേരത്തെ ആഹാരത്തിനായി പണിയെടുക്കുന്ന അമ്മമാര്‍ കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കുമെന്ന് ആലോചിച്ചിച്ചുണ്ടോ

Loading...

തെരുവില്‍ ഒരു നേരത്തെ ആഹാരത്തിനായി പണിയെടുക്കുന്ന അമ്മമാchild-abuse1ര്‍ കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കുമെന്ന് ആലോചിച്ചിച്ചുണ്ടോ? ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് വായനക്കാരനായ ശൈലേന്ദ്ര ഉനിയാല്‍ അയച്ചു കൊടുത്ത ചിത്രവും കത്തും ആരെയും ചിന്തിപ്പിക്കുന്നതാണ്.

ന്യൂഡല്‍ഹിയിലെ ലോധി റോഡിലെ നടപ്പാതയില്‍ കാലില്‍ കല്ല് കെട്ടി കിടക്കുന്ന കുഞ്ഞിന്റെ ദയനീയ ചിത്രമാണ്‌
ശൈലേന്ദ്ര മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. റോഡ് പണിയില്‍ ഏര്‍പ്പെട്ട അമ്മ കുഞ്ഞ് ഓടിപ്പോകാതിരിക്കാനായാണ് കാലില്‍ കല്ല് കെട്ടിയത്. ഒറ്റക്ക്, നടപ്പാതയില്‍ കിടക്കുന്ന ചെരുപ്പ് കടിച്ച്, വായില്‍ നിന്ന് നീരൊലിച്ച അവസ്ഥയിലാണ് കുഞ്ഞ് കിടന്നിരുന്നത്.

ഡല്‍ഹിയിലെ മെഹര്‍ചന്ദ് മാര്‍ക്കറ്റിലേക്കുള്ള യാത്രക്കിടെ രാവിലെ 9.30നാണ് ശൈലേന്ദ്ര നടപ്പാതയില്‍ കിടക്കുന്ന കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് കാര്‍ നിര്‍ത്തി റോഡരികിലുള്ള സ്ത്രീയെ വിളിച്ച് ഈ രംഗം കാണിച്ചു കൊടുത്തെന്നും ശൈലേന്ദ്ര പറയുന്നു. ആ സ്ത്രീ കുഞ്ഞിന്റെ അമ്മയെ വിളിക്കുകയും അമ്മ വന്ന് കുഞ്ഞിന്റെ കയ്യില്‍ നിന്ന് ചെരുപ്പ് വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ആ സത്രീ തിരിഞ്ഞു നടന്നു. തെരുവില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ സാധാരണ കുഞ്ഞിനെ നോക്കാന്‍ ഇത്തരം വഴികളാണ് സ്വീകരിക്കാറുള്ളതെന്നും അവര്‍ക്ക് മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലായിരുന്നെന്നും ശൈലേന്ദ്ര ടൈംസിന് അയച്ച കത്തില്‍ പറയുന്നു.

പിന്നീടാണ് കുഞ്ഞിന്റെ കാല്‍ കല്ലുമായി കൂട്ടിക്കെട്ടിയിരിക്കുന്നത് ശൈലേന്ദ്ര കണ്ടത്. ആ കുഞ്ഞിനെ നടപ്പാതയിലൂടെ നടന്ന് പോകുന്ന ആരെങ്കിലും ചവിട്ടിയാലോ, വല്ല മൃഗങ്ങളും വന്ന് കടിച്ചാലോ ആരും അറിയാന്‍ പോകുന്നില്ലെന്നും കുഞ്ഞിന് ഒന്ന് അനങ്ങാന്‍ പോലുമാകില്ലെന്നുമുള്ള ചിന്ത തന്നെ മനസ്സിനെ വല്ലാതെ അലട്ടിയെന്നും ശൈലേന്ദ്ര കത്തില്‍ എഴുതിയിട്ടുണ്ട്.

നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയെ കണ്ടെത്തി വിവരം ശ്രദ്ധയില്‍ പെടുത്തുകയാണ് ശൈലേന്ദ്ര ചെയ്തത്. കുഞ്ഞിനെ പരിപാലിക്കാന്‍ വേണ്ട സൗകര്യം ചെയ്യാമെന്ന് പറഞ്ഞ് അയാള്‍ കയ്യൊഴിഞ്ഞെന്നും ശൈലേന്ദ്ര വ്യക്തമാക്കുന്നു.
തിരിച്ചുള്ള യാത്രയില്‍ ആ കുഞ്ഞിനെയും അമ്മയെയും ശൈലേന്ദ്ര വീണ്ടും കണ്ടു. കയ്യില്‍ കുഞ്ഞുമായി ഭാരമുള്ള ഒരു കല്ലുയര്‍ത്താന്‍ അമ്മ ശ്രമിക്കുകയായിരുന്നു. ആ ചിത്രം മനസ്സിനെ വേട്ടായാടിക്കൊണ്ടിരിക്കുകയാണെന്നും കണ്‍മുന്നില്‍ നിന്ന് മായുന്നില്ലെന്നും പറഞ്ഞാണ് ശൈലേന്ദ്ര കത്ത് അവസാനിപ്പിക്കുന്നത്.

Loading...