ഇന്ത്യ ദക്ഷിണാഫ്രിക്ക നിര്‍ണായക ഏകദിനം നാളെ

ഇന്ത്യ ദക്ഷിണാഫ്രിക്ക നിര്‍ണായക ഏകദിനം നാളെ ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവലില്‍. ഇരു ടീമുകളും ടൂര്‍ണമെന്റില്‍ രണ്ടു മത്സരങ്ങളില്‍ നിന്നായി ഓരോ ജയവും ഓരോ തോല്‍വിയും വീതം തേടി ഒപ്പത്തിനൊപ്പമാണെങ്കിലും നെറ്റ് റണ്‍ റേറ്റ് അനുസരിച്ച് ഇന്ത്യ മുന്നിലാണ്. എന്നാല്‍ സെമി ഫൈനലിലേക്ക് കടക്കണമെങ്കില്‍ ഇരു കൂട്ടര്‍ക്കും വിജയം അനിവാര്യമാണ്.

ടീം ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 124 റണ്‍സിന് ജയിക്കുകയും രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോട് 7 വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇരു മത്സരങ്ങളിലും ബാറ്റിംഗില്‍ സ്ഥിരതയാര്‍ന്ന പെര്‍ഫോമന്‍സ് കാഴ്ചവെച്ചിരുന്ന ഇന്ത്യയ്ക്ക് കഴിഞ്ഞ മത്സരത്തിലെ ബൌളിംഗിലെ മോശം പ്രകടനം അലട്ടുന്നുണ്ട്. ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരത്തില്‍ 96 റണ്‍സിന് ശ്രീലങ്കയോട് ജയിക്കുകയും രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനോട് ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 19 റണ്‍സിന് തോല്‍ക്കുകയും ചെയ്തിരുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം