അഭിനയിക്കാന്‍ കിടക്കയും പങ്കിടണം മലയാള സിനിമയിലെ “ബെഡ് വിത്ത് ആക്ടിങ്” എന്ന പാക്കേജ് വെളിപ്പെടുത്തി നടി ഹിമ ശങ്കര്‍

കൊച്ചി : “ബെഡ് വിത്ത് ആക്ടിങ്” ആ പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോട് ചോദിച്ചു. അഭിനയിക്കാന്‍ കിടക്കയും പങ്കിടണം എന്നായിരുന്നു മറുപടി.മാഫിയാകളുടെ പിടിയിലമര്‍ന്ന മലയാള സിനിമയിലെ ചൂഷണത്തിന്‍റെ ഞെട്ടിക്കുന്ന വെളിപ്പടുത്തലുമായി നടി ഹിമ ശങ്കര്‍ രംഗത്ത്.

സ്കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു സിനിമാരംഗത്തെ ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നും ഹിമ ശങ്കര്‍ പറഞ്ഞു. സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്സ് ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോട് ചോദിച്ചു. അഭിനയിക്കാന്‍ കിടക്കയും പങ്കിടണം എന്നായിരുന്നു മറുപടി.

ഇത്തരത്തില്‍ തന്നെ സമീപിച്ച മൂന്നുപേരോട് പറ്റില്ല എന്നു പറഞ്ഞു. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യമില്ല. ആണ്‍കോയ്മാ മനോഭാവം മലയാള സിനിമയില്‍ കൂടുതലാണ്. സ്ത്രീകള്‍ തുറന്നുപറയണമെന്ന് എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്.

അഭിപ്രായം പറയുന്ന സ്ത്രീകളെ പഴിപറയുന്നതും ഇതേ സമൂഹമാണെന്നും ഹിമ ശങ്കര്‍ പറഞ്ഞു.തന്റെ ജീവിതത്തിലുണ്ടായ ചില യഥാര്‍ഥ സംഭവങ്ങളാണ് സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രമെന്നും അവര്‍ പറഞ്ഞു.
പകലും രാത്രിയും ഗ്രാമങ്ങളും നഗരങ്ങളും പെണ്ണിന് സുരക്ഷിതമല്ലാത്തതാകുന്ന പുതിയ കാലമാണ് സിനിമയില്‍ അവതരിപ്പിച്ചതെന്ന് സംവിധായകന്‍ വേണുഗോപന്‍ പറഞ്ഞു. ഇസ്മയില്‍ കൊട്ടാരപ്പാട്ടും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം