മലാപ്പറമ്പ് സ്കൂള്‍ ഉള്‍പ്പെടെ നാല് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

aup school malaparambതിരുവനന്തപുരം: മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. നഷ്ടപരിഹാരം നല്‍കി സ്‌കൂള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതെപോലെ മറ്റ് മൂന്ന് സ്‌കൂളുകള്‍ കൂടി ഭാവിയില്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്നതില്‍ നിയമതടസം ഇല്ലെന്നും നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും നിയമസെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നിലപാട് അഡ്വക്കേറ്റ് ജനറല്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇന്ന് സ്‌കൂള്‍ അടച്ച് പൂട്ടണമെന്നാണ് നിലവിലുളള കോടതി വിധി.
സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതി പരിഗണനയില്‍ ഇല്ലാത്ത ഒരു സ്‌കൂളും ഇപ്പോള്‍ പൂട്ടില്ല. പൊതുവിദ്യാലയങ്ങള്‍ പൂട്ടാതിരിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും.
പഠനം നടത്തിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ കെഇആറില്‍ ഭേദഗതി വരുത്തും. നിലവില്‍ 25ഓളം സ്‌കൂളുകളാണ് പൂട്ടാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. നാലായിരത്തോളം സ്‌കൂളുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നുമാണ് സര്‍ക്കാര്‍ കണക്കുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം