ടെന്നീസില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന നല്‍കി റോജർ ഫെഡറർ

സിഡ്നി: അന്താരാഷ്ട്ര ടെന്നീസിൽ നിന്ന്  വിരമിച്ചെക്കുമെന്ന് സൂചന നൽകി  റോജർ ഫെഡറർ. ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം ചൂടിയ ശേഷം കാണികളോടു സംസാരിക്കവേയാണ് 35 വയസുകാരനായ ഫെഡറർ വിരമിക്കലിനെ കുറിച്ച് സൂചന നൽകിയത്. ‘അടുത്തവർഷവും നിങ്ങളെ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ അതിനു സാധിച്ചില്ലെങ്കിൽ ഇതൊരു അവിസ്മരണീയ വർഷമാകും. ഇന്നുരാത്രി എനിക്ക് സന്തോഷിക്കാതെ ഇരിക്കാൻ സാധിക്കില്ലെന്നും’ ഫെഡറർ പറഞ്ഞു. സ്പാനിഷ് താരം റാഫേൽ നദാലിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തകർത്താണ് ഫെഡറർ തന്‍റെ കരിയറിലെ 18-ാം ഗ്രാൻസ്ലാം നേടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം