മഹാരാഷ്ട്രയിലെ കര്‍ഷക സമരം സൈബര്‍ ആക്രമണം തുടരുന്നു ;കര്‍ഷക സമരത്തെ അപമാനിച്ച് ബി ജെ പി നേതാക്കള്‍

മുംബൈ: കര്‍ഷക സമരത്തെ അപമാനിച്ച് കെ സുരേന്ദ്രന്‍.ഫേസ്‌ബുക്ക്‌ പേജിലാണ് കര്‍ഷക സമരത്തെ മവോയിസ്റ്റ് ബന്ധം ആരോപിക്കുകയും സമരത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുകയും ചെയ്തത് പോസ്റ്റിലെ ആരോപണം  ഇങ്ങനെ ” കേരളത്തിൽനിന്നു പോയ കിസാൻ സഭക്കാരും പിന്നെ കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേർന്നാണ് ഈ സമരം നടത്തിയത് ” രാജ്യത്ത്   കക്ഷി രാഷ്ട്രീയ മുതലെടുപ്പുകളും അരാജകത്വവും കൊടിക്കുത്തി വാഴുന്ന ഈ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ ഇത്തരമൊരു കര്‍ഷക മുന്നേറ്റം രാജ്യത്ത് ഉണ്ടാകേണ്ടി വരുന്നു  എന്നത്   നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന കര്‍ഷകര്‍ അനുഭവികേണ്ടി വരുന്ന നീതി നിഷേധത്തിന്റെയും,അവകാശ ലംഘനങ്ങളുടെ  നേര്‍കാഴ്ച്ച്ചയും  ഒരേ സമയം പ്രതീക്ഷയുടെ ചെറിയൊരു നേരിപ്പോടുമാണ്.

മഹാരാഷ്ട്രയിലെ ബി ജെ പി  എം പി പൂനം മഹാജന്‍ നേരത്തെ കര്‍ഷക സമരത്തെ “നഗര മാവോയിസ്റ്റുകള്‍”എന്നു കുറ്റപ്പെടുത്തിയതിന് പിന്നാലെ ആണ് കെ സുരേന്ദ്രനും ഫേസ്‌ബുക്കില്‍ കര്‍ഷക സമരത്തെ അപമാനിച്ച് പോസ്റ്റ്‌ ഇട്ടത്.

അടുത്ത ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വലിയൊരു കലാപം ഉണ്ടാക്കി അതിലൂടെ  രാഷ്ട്രീയ മുതലെടുപ്പായിരുന്നു  ലക്‌ഷ്യം എന്നുമാണ്ആരോപണം.

 

ശീതീകരിച്ച മുറിയിലിരുന്ന് ചെറിയ സ്ക്രീനില്‍ ലോകത്തെ വീക്ഷിക്കുന്ന ചുളിയാത്ത ഖദറിട്ട   രാഷ്ട്രീയ മേലാളന്മാര്‍ക്ക് പൊരി വെയിലിലും മഴയത്തും മണ്ണിലും ചെളിയിലും പാടത്തും പറമ്പിലും അരവയര്‍ മുറുക്കി പണി എടുക്കുന്നവന്റെ ഇല്ലായ്മയെ അറിയാന്‍ കഴിയണമെന്നില്ല.

 

കാലങ്ങളായി ആത്മത്യ ചെയ്ത് അവര്‍ തങ്ങളുടെ ജീവിതത്തോട് സമരം ചെയ്യുകയായിരുന്നു  ഇന്നവര്‍ തെരുവുകളെ ചുവപ്പിച്ചെങ്കില്‍ അത്  മാറി മാറി വരുന്ന സര്‍ക്കാരുകളോടുള്ള അവരുടെ പ്രതിഷേധമാണ് അത് കേള്‍ക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ തയ്യാറാവണം.

 

വയറു നിറയെ ആഹാരവും  കഴിച്ച് സുഖലോപരായി ജീവിക്കുന്ന ആവശ്യത്തിനും അനാവശ്യങ്ങള്‍ക്കും സമര പ്രഹസനം നടത്തുന്ന രാഷ്ട്രീയ നേതാക്കള്‍ മനസിലാക്കേണ്ട ഒന്നുണ്ട് വിശപ്പുമ ദാഹവും സഹിച്ചു പൊരി വെയിലില്‍ അവരെ നടത്തിച്ചത് അവര്‍ക്കും സ്വൈര്യമായി  ജീവികാനുള്ള അവകാശത്തിന് വേണ്ടിയാണ് അവരുടെ ഉരഞ്ഞു പൊട്ടിയ കൈകള്‍ നമുക്ക് വേണ്ടി അന്നം വിലയിച്ചതിന്റെ മുറിപാടുകളാണ്.

 

വിദേശ രാജ്യങ്ങളില്‍ കര്‍ഷകര്‍ ബഹുമാനിക്കപ്പെടുമ്പോള്‍ ഇന്ത്യയില്‍ ഇന്നും കര്‍ഷക ആത്മഹത്യ തുടരുകയാണ്.ദരിദ്രരില്‍ ദരിദ്രരായി മാറുകയാണ് വോട്ട് ബങ്കുകള്‍ക്കപ്പുറം യാതൊരുപരിഗണനയും കൊടുക്കാതെ ഒരു ജനതയെ കാലങ്ങളായി വഞ്ചിക്കുകയാണ് നമ്മള്‍ തെരഞ്ഞെടുത്ത നമ്മുടെ സര്‍ക്കാര്‍.

കാലങ്ങള്‍ക്കിപ്പുറം രാജ്യത്ത് രാഷ്ട്രീയ നിരീക്ഷകര്‍ മഹാരാഷ്ട്രയിലെ  കര്‍ഷക മുന്നേറ്റത്തെ മാറ്റത്തിന്റെ പ്രതീക്ഷയായി കാണുന്ന സാമൂഹ്യ സാഹചര്യത്തില്‍ ബി ജെ പിയുടെ കര്‍ഷക തൊഴിലാളി വിരുദ്ധ സമീപനമാണ് വെളിപ്പെടുന്നത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം