ദിലീപിന്‍റെ റിമാൻഡ് കാലാവധി നീട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതി

അങ്കമാലി:    നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോജന കുറ്റം ചുമത്തി    റിമാൻഡിൽ കഴിയുന്ന നടൻ   ദിലീപിന്‍റെ റിമാൻഡ് കാലാവധി നീട്ടി. ഒക്ടോബർ 12വരെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി നീട്ടിയത്. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് ദിലീപിനെ കോടതി മുന്‍പാകെ ഹാജരാക്കിയത്.                              

ജൂലായ്‌ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത് . തുടര്‍ന്ന് ഹൈകോടതിയില്‍ ജ്യാമ്യാപേക്ഷ നല്‍കിയെങ്കിലും ജ്യാമ്യം ലഭിച്ചില്ല.

ദിലീപിന്‍റെ ഭാര്യഎന്ന നിലയില്‍ തനിക്കെതിരെയും കുറ്റാരോപണമുണ്ടെന്നു കാണിച്ച് കാവ്യയും കോടതിയില്‍ മുന്‍‌കൂര്‍ജ്യാമ്യത്തിനു അപേക്ഷിച്ചിരിന്നു.

എന്നാല്‍ കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്ന പ്രോസിക്യൂഷൻ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇതേത്തുടർന്ന്, അറസ്റ്റിന് സാധ്യതയില്ലാത്തിനാൽ മുൻകൂർ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന്കോടതി വ്യക്തമാക്കുകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം