മുസ്ലിം യുവാവ് ഹിന്ദു മതം സ്വീകരിച്ചു; കാമുകിയോടൊപ്പം എത്തിയപ്പോള്‍ ക്ഷേത്രത്തില്‍ സംഭവിച്ചത്?

മുസ്ലിം യുവാവ് ഹിന്ദു മതം സ്വീകരിച്ച് കാമുകിക്ക് ബസവനഹല്ലി ഓംകാരേശ്വര ക്ഷേത്രത്തില്‍ താലി ചാര്‍ത്തി. ഹുബ്ബള്ളി ഷിരേവാഡ സ്വദേശികളായ മുസ്താഖ് രാജേസാബ് നദഫും(28) വിജയലക്ഷ്മിയും(21) തമ്മിലുള്ള വിവാഹത്തിന് ശ്രീരാമ സേന ദേശീയ പ്രസിഡണ്ട് പ്രമോദ് മുത്തലിക് കാര്‍മികത്വം വഹിച്ചു.

അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് കാരണം വിവാഹം നീണ്ടു. ഹിന്ദു മഹാ സഭയാണ് വിവാഹ വേദി ഒരുക്കിയത്. എട്ടാം ക്ലാസ് വരെ പഠിച്ച വരന്‍ ഓടുമേയല്‍ തൊഴിലാളിയാണ്.

ചടങ്ങിനിടെ മുതലിക് മുസ്താഖിന് പുതിയ പേരിട്ടു-പ്രതാപ്. കന്നട പക്ഷ സംസ്ഥാന പ്രസിഡണ്ട്പുരുഷോത്തം, ബജ്റംഗ്ദള്‍ ജില്ല കണ്‍വീനര്‍ തുടുകുരു മഞ്ചു, വി.എച്ച്.പി നേതാവ് യോഗിഷ് രാജ് അര്‍സ് എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം