ചെന്നൈയില്‍ മകളുടെ കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പിറന്നു

babyചെന്നൈ: 27 വയസുകാരിയായ തന്റെ മകളുടെ കുഞ്ഞിനു ജനിക്കുവാന്‍ അമ്മ തന്റെ ഗര്‍ഭപാത്രം വടകയ്ക്കു നല്‍കി. ഇന്ത്യയില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. 61-കാരി അമ്മൂമ്മയാണ് തന്റെ കൊച്ചുമകള്‍ക്കു ജനിക്കുവാനുള്ള ഇടം അവളുടെ അമ്മയെ വഹിച്ച അതേ ഉദരത്തില്‍ത്തന്നെ നല്‍കിയത്. ഇതിനു മുമ്പ് രണ്ടു തവണ മകള്‍ ഗര്‍ഭിണിയായെങ്കിലും ഗര്‍ഭം അലസുകയായിരുന്നു. രണ്ടാം തവണ ഗുരുതരമായ രീതിയില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് യുവതിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിയും വന്നു. ഇതേതുടര്‍ന്ന് മകള്‍ക്ക് പിന്നീട് ഗര്‍ഭധാരണം അസാധ്യമായി തീര്‍ന്നു. വാടക ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഒരു സാധാരണ സംഭവമായ കാലത്ത് നിരവധി സ്ത്രീകളെ യുവതിയും കുടുംബവും ഈ ആവശ്യത്തിനായി സമീപിച്ചു. എന്നാല്‍, പല കാരണങ്ങളാല്‍ ആരെയും ലഭിച്ചില്ല. ഇതോടെ മകള്‍ക്ക് ഒരു കുഞ്ഞിനായി അമ്മ ഗര്‍ഭപാത്രം നല്കാന്‍ തയാറാവുകയായിരുന്നു. ആര്‍ത്തവം നിലച്ച വൃദ്ധയായ അമ്മയ്ക്ക് നാലു മാസത്തേക്കു ആര്‍ത്തവം വീണ്ടും വരുന്ന തരത്തിലേക്ക് ശാരീരിക അവസ്ഥയെ ഹോര്‍മോണ്‍ ചികിത്സ വഴി ഡോക്ടര്‍മാര്‍ മാറ്റിയെടുത്താണ് ഗര്‍ഭധാരണം സാധ്യമാക്കിയത്. പിന്നീട് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എന്ന കൃത്യമ ഗര്‍ഭധാരണം വഴി അണ്ഡത്തെ ഗര്‍ഭാശയത്തില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. വാടകയ്ക്ക് ഗര്‍ഭപാത്രം ലഭിക്കുന്നതിനായി നിലവില്‍ നാലു ലക്ഷത്തിലേറെ രൂപ ചിലവ് വരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം