തലശ്ശേരിയുടെ നീലാകാശം പട്ടങ്ങള്‍ക്ക് സ്വന്തമാവുന്നു

തലശ്ശേരി: വിനോദ സഞ്ചാരികള്‍ക്ക് പ്രിയമേറിയ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ പട്ടം പറത്തല്‍ ഉല്‍സവം.

ജെസിഐ ടെലിച്ചെറി ഗോള്‍ഡന്‍ ഡ്രീംസ് മുഴപ്പിലങ്ങാട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഫിയസ്റ്റയോടൊപ്പം മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പട്ടം പറത്തല്‍ ഉല്‍സവം നടത്തുന്നു.

കൂറ്റന്‍ പട്ടങ്ങള്‍ പല വര്‍ണങ്ങളിലും രൂപത്തിലും വലപ്പത്തിലും പറന്നുയരും.

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പട്ടം പറത്തല്‍ വിദഗ്ധര്‍ പട്ടം ഉല്‍സവത്തിന് എത്തും. പ്രൊഫഷണല്‍ കൈറ്റ് ക്ലബുകളില്‍ നിന്നാണ് ഇവര്‍ എത്തുന്നത്.

സപ്തംബര്‍ 5,6,7 തീയതികളില്‍ ഉച്ചയ്ക്ക് മൂന്ന് മുതല്‍ പട്ടം പറത്തല്‍ ഉല്‍സവം വൈകീട്ട് 7 വരെ നീണ്ടു നില്‍ക്കും.

സ്‌പോര്‍ട്ട്‌സ്, ലൈറ്റ് ഉള്ളവര്‍(എല്‍ഇഡി) ഇന്‍ഫ്‌ളൈറ്റബിള്‍, റിങ്ങ് എന്നീ ഇനങ്ങള്‍ക്ക് പുറമെ പ്രസിദ്ധമായ ബുംറാങ്, വിവിധ തരം ട്രെയിന്‍ പട്ടങ്ങള്‍ തുടങ്ങിയവ ആകാശം കീഴടക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം