ജന്മദിനാഘോഷം മരണം കവര്‍ന്നു; ജ്യൂസെന്ന് കരുതി ആസിഡ് കുടിച്ച കുട്ടികള്‍ക്ക് ദാരുണമരണം

 ജ്യൂസാണെന്നു കരുതി സല്‍ഫ്യൂരിക്ക് ആസിഡ് കുടിച്ച കുട്ടികള്‍ക്ക് ദാരുണ അന്ത്യം. ജന്മദിനാഘോഷത്തില്‍ തന്നെയായിരുന്നു മരണം സംഭവിച്ചത്.
ആഘോഷത്തിനിടെ അബദ്ധത്തില്‍ കുട്ടികള്‍ ആസിഡ് കുടിക്കുകയായിരുന്നു. സഹില്‍ ശങ്കര്‍, ആര്യന്‍ സിംഗ് എന്നീ എട്ടും, ഒമ്പതും വയസ് പ്രായമുള്ളവരാണ് മരിച്ചത്. സഹിലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

ശീതളപാനീയമാണെന്ന് കരുതി വീട്ടില്‍ സൂക്ഷിച്ച കുപ്പിയില്‍ നിന്നും സര്‍ഫ്യൂരിക് ആസിഡ് ഇരുവരും കുടിക്കുകയായിരുന്നു. ബംഗളൂരുവിലെ കെല്ലാരി റോഡിലെ വീട്ടിലായിരുന്നു സംഭവം. സഹിലിന്റെ പിതാവ് സ്വര്‍ണപ്പണിക്കാരനാണ്.

സ്വര്‍ണം ഉരുക്കുന്നതിനായി സൂക്ഷിച്ച സല്‍ഫ്യൂരിക് ആസിഡ് കുട്ടികള്‍ അബദ്ധത്തില്‍ കുടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം