പ്രവീണ സഹോദരിയെന്ന് അംജാസ് ;ഒളിപ്പിച്ചത് നഗരത്തിന് നടുവില്‍ ,പുറത്തിറക്കിയത് ഫര്‍ദധരിപ്പിച്ച്

 

കോഴിക്കോട്: രണ്ട് മാസം മുന്‍പ്  വടകര ഓര്‍ക്കാട്ടേരിയില്‍ കാണാതായ മുപ്പത്തിരണ്ട് വയസ്സുകാരിയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമായ  പ്രവീണയെ പോലീസ് കണ്ടെത്തി . അഞ്ചു മാസം മുന്‍പ് കാണാതായ ഓര്‍ക്കാട്ടേരി ഐഡിയ മൊബൈല്‍ ഫോണ്‍ ഔട്ട്‌ലെറ്റ് ഉടമ അംജാസിനൊപ്പമാണ്  ഷോപ്പിലെ ജീവനക്കാരികൂടിയായ  പ്രവീണയെയും ഒടുവില്‍ പോലീസ് കണ്ടെത്തിയത് .

പ്രവീണ തന്‍റെ സഹോദരിയാണെന്നും എന്‍റെ എല്ലാ കാര്യങ്ങളും അറിയാവുന്നത് കൊണ്ടാണ് കൂടെ കൂട്ടിയതെന്നും  അംജാസ് പൊലിസിനോട് പറഞ്ഞു. കോഴിക്കോട് നഗരത്തിന് നടുവിലെ  ഒരു വാടക വീട്ടിലാണ്  ഇവര്‍  ഒളിവില്‍ താമസിപ്പിച്ചത് .രണ്ടുമാസമായി ഇവിടെ താമസിച്ച ഇവര്‍ ഒന്നിച്ചു പുറത്തിറക്കിയത് പ്രവീണയെ ഫര്‍ദധരിപ്പിച്ച് കൊണ്ടാണെന്ന് പോലീസ് പറയുന്നു .

കോഴിക്കോട് ജയില്‍ റോഡിലെ  ഒരു വര്‍ദ്ധ ദമ്പതികള്‍  താമസിക്കുന്ന വീടിന്‍റെ മുകള്‍ നിലയിലാണ് അംജാസ്  പ്രവീണയുമൊത്ത് താമസിച്ചത്. ഐഡി യുടെ നിരവധി സിം കാര്‍ഡുകള്‍ ഇവരുടെ കൈയ്യില്‍ ഉള്ളതിനാല്‍ സൈബര്‍ പോലീസ് അന്വേഷണത്തെ കുഴച്ചു . ഇരുനില വീട്ടില്‍ വെച്ചു ഓണ്‍ലൈന്‍ ബിസ്സിനസ്സ് നടത്തുകയായിരുന്നു ഇവര്‍ .

വടകര സി ഐയുടെ എടച്ചേരി എസ് ഐ യുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.ശനിയാഴ്ച അര്‍ദ്ധ രാത്രി കസ്റ്റടിയില്‍ എടുത്ത ഇവരെ ഞായറായ്ച്ച പുലര്‍ച്ചെ വടകര സി ഐ ഓഫീസില്‍ എത്തിച്ചു .രാവിലെ എടച്ചേരി എസ് ഐ യുടെനേതൃത്വത്തില്‍ ഇരുവരെയും വിശദമായി ചോദ്യംചെയ്തു .

കൂടുതല്‍ വിവരങ്ങള്‍ www.truevisionnews.in  ഉടന്‍ പുറത്തുവിടും

ഓര്‍ക്കാട്ടേരി ഐഡിയ മൊബൈല്‍ ഫോണ്‍ ഔട്ട്‌ലെറ്റ് ഉടമ അംജാസിനേയുംജീവനക്കാരി പ്രവീണയെയും കണ്ടെത്തി

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം