ചില്ലറ വിപണിയിലും ഓഫിസ് കെട്ടിടങ്ങൾക്കും ആവശ്യക്കാർ ഏറെ; കൊച്ചിയിലെ വ്യാവസായിക റിയൽ എസ്റ്റേറ്റ് വിപണിയിൽ ശക്തമായ വളർച്ച

ചില്ലറ വിപണിയിലും ഓഫിസ് കെട്ടിടങ്ങൾക്കും ആവശ്യക്കാർ ഏറെ; കൊച്ചിയിലെ വ്യാവസായിക റിയൽ എസ്റ്റേറ്റ് വിപണിയിൽ ശക്തമായ വളർച്ച
Feb 6, 2025 09:55 PM | By akhilap

കൊച്ചി: (truevisionnews.com) കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയെ കുറിച്ച് രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് കൺസൾട്ടിങ് സ്ഥാപനമായ സി. ബി. ആർ. ഇ സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡും ക്രെഡായ് (CREDAI) കേരളയും ചേർന്ന് തയാറാക്കിയ സമഗ്ര റിപ്പോർട്ട് പുറത്തുവിട്ടു.

“കേരളത്തിന്റെ വളർച്ച: ഇന്ത്യൻ വികസനത്തിന്റെ തുടിപ്പ്” എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ട്, ക്രെഡായ് കേരള സ്റ്റേറ്റ് കോൺ 2025നിടെയാണ് പുറത്തിറക്കിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓഫിസ്, റീറ്റെയ്ൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ മികച്ച പ്രകടനമാണ് കൊച്ചി നടത്തിയത്.

കൊച്ചിയിൽ ലഭ്യമായ ഓഫീസ് സ്‌പേസുകളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 28% വളർച്ചയുണ്ടായി. 2024 ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 1.7 കോടി സ്‌ക്വയർ ഫീറ്റ് സ്ഥലമാണ് ഓഫിസ് ആവശ്യങ്ങൾക്കായി കൊച്ചിയിൽ ലഭ്യമായിട്ടുള്ളത്.

റീട്ടെയിൽ സ്‌പേസിൽ 2020 മുതൽ 9% വളർച്ചയും രേഖപ്പെടുത്തി. ഇതിനായി 34 ലക്ഷം സ്‌ക്വയർ ഫീറ്റ് സ്ഥലമാണ് നിലവിൽ കൊച്ചിയിൽ ആകെയുള്ളത്. വ്യാവസായിക റിയൽ എസ്റ്റേറ്റ് രംഗത്ത് ശക്തമായ സാന്നിധ്യമായ കൊച്ചി മാറുകയാണെന്ന സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്.

വരുംദിവസങ്ങളിൽ കൂടുതൽ വളർച്ചയുണ്ടാകുമെന്ന പ്രതീക്ഷയും ഇപ്പോഴത്തെ ട്രെൻഡുകൾ നൽകുന്നു.

കൊച്ചിയിലെ ഓഫീസ് സെക്ടർ

2024 ൽ ടെക്‌നോളജി കമ്പനികളാണ് കൊച്ചിയിൽ ഏറ്റവുമധികം കെട്ടിടങ്ങൾ പാട്ടത്തിനെടുത്തത്. ആകെ ഓഫിസ് സ്‌പേസിന്റെ 44% വും ഇത്തരം കമ്പനികളാണ്. തൊട്ടുപിന്നാലെ, 25% വിപണിവിഹിതവുമായി ഗവേഷണ, കൺസൾട്ടിങ്, അനലിറ്റിക്‌സ് (ആർ.സി.എ) സ്ഥാപനങ്ങളുമുണ്ട്. ഫ്ലെക്സ് സ്പേസ് ഓപ്പറേറ്റർമാർ (വിവിധ ആവശ്യാനുസരണം ഓഫിസ് സ്‌പെയ്‌സ് വിനിയോഗിക്കുന്നവർ) 12%, ഏവിയേഷൻ രംഗം 11%, ബാങ്കിങ്, ഫിനാൻസ്, ഇൻഷുറൻസ് കമ്പനികൾ 4%, എഞ്ചിനീയറിംഗും നിർമാണവും 3%, മറ്റുള്ളവ 1% എന്നിങ്ങനെയാണ് കണക്കുകൾ.

ഇതിൽ 57% റിയൽ എസ്റ്റേറ്റും ആഭ്യന്തര കമ്പനികളാണ് വിനിയോഗിക്കുന്നത്. 29% സ്ഥലത്ത് അമേരിക്കൻ കമ്പനികളും യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക എന്നീ മേഖലകളിൽ നിന്നുള്ള കമ്പനികൾ 11% സ്ഥലവും പാട്ടത്തിനെടുത്തിട്ടുണ്ട്.ഏഷ്യൻ കമ്പനികൾ 3% സ്ഥലമാണ് പ്രയോജപ്പെടുത്തിയത്. അമ്പതിനായിരം സ്‌ക്വയർ ഫീറ്റിൽ താഴെയുള്ള ചെറു ഓഫിസുകൾക്കാണ് ആവശ്യക്കാരേറെയെന്നും (78%) 2024ലെ കണക്കുകൾ വ്യക്തമാക്കുന്നു.

കൊച്ചിയുടെ റിയൽ എസ്റ്റേറ്റ് രംഗത്തെ വളർച്ചയ്ക്ക് പ്രേരകമായ ഘടകങ്ങൾ എന്തെല്ലാമാണെന്ന് റിപ്പോർട്ടിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഇന്ത്യക്കകത്തും പുറത്തുമുള്ള സാങ്കേതിക കമ്പനികൾക്ക് അനുയോജ്യവും ലാഭകരവുമായ ഇടമായി കൊച്ചിയെ ഉയർത്തിക്കാട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളും ഫലം കണ്ടിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഭാവിയിൽ ഒരു ഐടി ഹബ് എന്ന നിലയിൽ കൊച്ചി നിലയുറപ്പിക്കുമെന്ന് തന്നെയാണ് കണക്കുകൾ നൽകുന്ന പ്രതീക്ഷ. കൊച്ചി ഇൻഫോപാർക്ക് സ്പെഷ്യൽ ഇക്കോണോമിക് സോൺ സ്ഥാപിച്ചതും, സർക്കാരിന്റെ അനുകൂലമായ നടപടികളും അടിസ്ഥാന സൗകര്യരംഗത്തെ വൻ മാറ്റങ്ങളും വിദഗ്ധരായ പ്രൊഫഷണലുകളുടെ സാന്നിധ്യവും കൊച്ചിയെ ഐടി കമ്പനികൾക്കിടയിൽ ആകർഷകമാക്കുന്നു.

വളർന്നുവരുന്ന റീറ്റെയ്ൽ അന്തരീക്ഷം

സാമ്പത്തികമായി ഉപഭോക്താക്കളുടെ ജീവിതനിലവാരം ഉയരുന്നതും പ്രീമിയം ഉല്പന്നങ്ങൾക്കും ലൈഫ്‌സ്‌റ്റൈൽ സേവനങ്ങൾക്കും ആവശ്യക്കാർ കൂടുന്നതുമാണ് കൊച്ചിയെ വ്യവസായസൗഹൃദ നഗരമാക്കി മാറിക്കൊണ്ടിരിക്കുന്നത്.

2020ന് ശേഷം ഈ രംഗത്തെ റിയൽ എസ്റ്റേറ്റ് 42% വളർച്ച കൈവരിച്ച് 34 ലക്ഷം സ്‌ക്വയർ ഫീറ്റ് ആയി. ഫാഷൻ വസ്ത്രങ്ങൾക്ക് ആവശ്യക്കാരേറിയതാണ് വിപണിക്ക് ഗുണമായത്. ആകെ കെട്ടിടങ്ങളുടെ 55% വും പാട്ടത്തിനെടുത്തിരിക്കുന്നത് ഫാഷൻ, അപ്പാരൽ കമ്പനികളാണ്.

ഹോംവെയർ ആൻഡ് ഡിപ്പാർമെൻറ് സ്റ്റോറുകൾ 27% ഉം ഹൈപ്പർമാർക്കറ്റുകൾ 8% ഷെയറും നേടി. ആഡംബര സെഗ്മെന്റ് 3% വും ഹെൽത്ത് ആൻഡ് പേർസണൽ കെയർ വിഭാഗം 2% കെട്ടിടങ്ങളും പാട്ടത്തിനെടുത്തു.

താമസത്തിനുള്ള കെട്ടിടങ്ങൾക്കും ആവശ്യക്കാർ ഏറെ

2024 അവസാനിക്കുമ്പോൾ കൊച്ചിയിൽ ലഭ്യമായ റെസിഡൻഷ്യൽ യൂണിറ്റുകളുടെ എണ്ണം 17,000 കവിഞ്ഞു. ഒരു പ്രധാന തുറമുഖ നഗരമെന്ന നിലയിലും വ്യവസായ കേന്ദ്രമെന്ന നിലയിലും കൊച്ചി കൂടുതൽ ആകർഷകമാകുന്നു.

ഐടി, ഷിപ്പിംഗ്, വ്യവസായം എന്നീ മേഖലകളിൽ നിരവധി കഴിവുള്ള പ്രതിഭകളാണ് കൊച്ചിയിലെത്തുന്നത്. ഈ നീക്കം, ഫലത്തിൽ താമസസൗകര്യങ്ങൾ തേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാക്കുന്നു. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും മികച്ച ഹൈവേ, മെട്രോ, എയർപോർട്ട് സൗകര്യങ്ങളും ഈ വളർച്ചയ്ക്ക് വേഗം കൂട്ടുന്നുണ്ട്.

വികസനം സുസ്ഥിരമാകണമെന്നുള്ള കാഴ്ചപ്പാടാണ് സ‍ർക്കാരിനുള്ളത്. അതിനായി കെട്ടിട നിർമാണ ചട്ടങ്ങളിൽ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനം തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കാർബൺ ബഹിർഗമനത്തിന്റെ തോത് തിരിച്ചറിഞ്ഞ്, ഭാവി തലമുറയ്ക്ക് ഉണ്ടായേക്കാവുന്ന ആഘാതം എങ്ങനെ ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങൾ ചിന്തയിലുണ്ടാകണം. നവകേരള നി‍ർമ്മിതിയിൽ കെട്ടിടനിർമ്മാണ കമ്പനികളും ഭാഗമാകും എന്ന് പ്രതീക്ഷിക്കുകയാണ്.

പാരമ്പരാഗത കെട്ടിടനിർമാണ രീതികൾക്ക് പകരം, നൂതന രീതിയിലുള്ള ലംബമായി നിൽക്കുന്ന താമസയിടങ്ങളും തോട്ടങ്ങളുമാണ് ഇനി നിർമിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിലെ വ്യാവസായിക, റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ സ്ഥായിയായ വളർച്ചയാണ് തുടർച്ചയായി കണ്ടുവരുന്നതെന്ന് സി.ബി.ആർ. ഇയുടെ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മേഖലകളുടെ ചെയർമാനും സിഇഒയുമായ അൻഷുമാൻ മാഗസിൻ പറഞ്ഞു.

ടെക്‌നോളജി കമ്പനികളുടെ സാന്നിധ്യമാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് കരുതപ്പെടുന്നു. ഓഫിസ് റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്തിയും ഗ്ലോബൽ കപ്പബിലിറ്റി കേന്ദ്രങ്ങൾ (ജി.സി.സി) വികസിപ്പിച്ചും ഈ വളർച്ചയെ കൂടുതൽ ത്വരിതപ്പെടുത്തി, കൊച്ചിയെ ദക്ഷിണേന്ത്യയിലെ പ്രധാന വ്യാവസായിക കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി നഗരത്തിലെ ചില്ലറ വ്യാപാര രംഗം വൻ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് സി.ബി.ആർ.ഇ ഇന്ത്യയുടെ അഡ്വൈസറി ആൻഡ് ട്രാൻസാക്ഷൻ സർവീസസ് വിഭാഗം മാനേജിങ് ഡയറക്ടർ റാം ചാന്ദ്നാനി പറഞ്ഞു. വർധിച്ചുവരുന്ന നഗരവത്കരണവും ഉൽപ്പന്നങ്ങൾക്കുള്ള ഡിമാൻഡുമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ മറ്റ് പ്രധാന നഗരങ്ങൾ

പ്രധാന നഗരമായി മാറുന്ന തിരുവനന്തപുരം- ടെക്‌നോപാർക്കിന്റെ നേതൃത്വത്തിൽ, തിരുവനന്തപുരത്തെ ഐടി രംഗം വികസിക്കുകയാണ്. വിദ്യാഭ്യാസ രംഗത്തും ഗവേഷണത്തിലുമുള്ള ഊന്നലാണ്‌ തിരുവനന്തപുരത്തെ ഉയർച്ചയിലേക്ക് നയിക്കുന്നത്

തൃശൂർ - അതിവേഗം വളരുന്ന റിയൽ എസ്റ്റേറ്റ് വിപണി

സംസ്ഥാനത്തിന്റെ മധ്യഭാഗത്തായുള്ള തൃശൂർ ജില്ലയുടെ സ്ഥാനം, അവിടുത്തെ റിയൽ എസ്റ്റേറ്റ് വിപണിയുടെ ശക്തിയാണ്. റോഡ്, റെയിൽ, വിമാന മാർഗങ്ങളിലൂടെ അനായാസം എത്തിച്ചേരാനാകുമെന്ന പ്രത്യേകതയുമുണ്ട്.

കോഴിക്കോടിന്റെ സാധ്യതകൾ

മലബാർ തീരത്തെ സുപ്രധാന സ്ഥാനവും കൊച്ചി, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളുടെ സാമീപ്യവും ശക്തമായ ഗതാഗത ശൃംഖലയുമാണ് കോഴിക്കോടിൻ്റെ തന്ത്രപ്രധാനമായ നേട്ടങ്ങൾ.

#Demand #high #retail #office #buildings #Strong #growth #Kochis #industrial #real #estate #market

Next TV

Related Stories
ആസ്റ്റർ പി എം എഫ് ഹോസ്പിറ്റലിലെ ആദ്യ ലേസർ ബലൂൺ ആൻജിയോപ്ലാസ്റ്റി വിജയകരം

Mar 17, 2025 09:19 PM

ആസ്റ്റർ പി എം എഫ് ഹോസ്പിറ്റലിലെ ആദ്യ ലേസർ ബലൂൺ ആൻജിയോപ്ലാസ്റ്റി വിജയകരം

കാൽസ്യം പ്ലാക്ക് അടിഞ്ഞിരിക്കുന്ന ഞരമ്പുകളിൽ മുൻപ് ബ്ലോക്ക് നീക്കം ചെയ്യാനായി ശസ്ത്രക്രിയകൾ മാത്രമേ...

Read More >>
കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ കേരള ഓട്ടോ ഷോ തുടങ്ങി

Mar 14, 2025 10:15 PM

കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ കേരള ഓട്ടോ ഷോ തുടങ്ങി

കാലിക്കറ്റ് ട്രേഡ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും...

Read More >>
ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു

Mar 12, 2025 04:44 PM

ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു

60 വർഷത്തെ പരിചയസമ്പത്തുള്ള ഫെതർലൈറ്റ്, ഓഫീസ് ഫർണിച്ചർ നിർമ്മാണത്തിന് പുറമെ വിദ്യാർത്ഥികളുടെ പഠനമികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ...

Read More >>
കേരളത്തില്‍ ബിസിനസ് വിപുലീകരിച്ച് മാന്‍കാന്‍കോര്‍; നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി, പുതിയ ഓഫീസ് തുറന്നു

Mar 12, 2025 03:23 PM

കേരളത്തില്‍ ബിസിനസ് വിപുലീകരിച്ച് മാന്‍കാന്‍കോര്‍; നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി, പുതിയ ഓഫീസ് തുറന്നു

ഇതില്‍ മാന്‍ കാന്‍കോറിന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന ഫുഡ് ഇന്നവേഷന്‍...

Read More >>
'100' വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്; രണ്ട് വര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി

Mar 10, 2025 05:17 PM

'100' വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്; രണ്ട് വര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി

100-ാമത് വിമാനത്തിലെ ചിത്താര കലാരൂപം സമൃദ്ധിയേയും ആഘോഷങ്ങളേയുമാണ്...

Read More >>
വ്യോമയാന രംഗത്ത് തൊഴിൽസാധ്യതയേറിയ കോഴ്‌സുകളുമായി സി.ഐ.എ.എസ്.എൽ അക്കാദമി

Mar 8, 2025 02:17 PM

വ്യോമയാന രംഗത്ത് തൊഴിൽസാധ്യതയേറിയ കോഴ്‌സുകളുമായി സി.ഐ.എ.എസ്.എൽ അക്കാദമി

രാജ്യത്തിനകത്തും പുറത്തുമായി നിരവധി സാധ്യതകളാണ് ഈ മേഖല ഒരുക്കുന്നത്. എയർക്രാഫ്റ്റ് ലോഡിങ്, അൺലോഡിങ്, ബഗേജ് ഹാൻഡ്‌ലിങ്, കാർഗോ, ലോഡ് കൺട്രോൾ, റാംപ്...

Read More >>
Top Stories