പാലക്കാട്: ( www.truevisionnews.com) പാലക്കാട് ആനക്കരയിൽ ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആനക്കര താണിക്കുന്ന് സ്വദേശി മിഥുൻ മനോജിനെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടല്ലൂരിൽ ആളൊഴിഞ്ഞ ചെങ്കൽ ക്വാറിക്ക് സമീപം 30 അടിയോളം താഴ്ചയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം.
യുവാവിൻ്റെ ബൈക്കും ചെരിപ്പുകളും സമീപത്ത് നിന്നും കണ്ടെത്തി. മിഥുനും സുഹൃത്തും ഞായറാഴ്ച ക്വാറി പരിസരത്തെത്തിയിരുന്നു. കുടിവെള്ളം വാങ്ങാനായി പോയി തിരിച്ച് വന്നപ്പോഴേക്കും മിഥുനെ കാണാതായി. രാത്രി വൈകിയും വീട്ടിലെത്താതായതോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്.
.gif)

മറ്റൊരു സംഭവത്തിൽ ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ വീട്ടമ്മയുടേതാണ് ശരീര അവശിഷ്ടങ്ങളാണെന്നാണ് സംശയം. ആൾ താമസമില്ലാത്ത വീടിന്റെ സമീപത്ത് നിന്നാണ് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കാണാതായ കോട്ടുമുറി സ്വദേശി ജൈനമ്മയുടേതാണെന്നാണ് പൊലീസിൻ്റെ സംശയം. ഡിസംബർ 23നാണ് ജൈനമ്മയെ കാണാതായത്.
ഏറ്റവും ഒടുവിൽ ജൈനമ്മയുടെ ഫോൺ ഓണായത് ചേർത്തല പള്ളിപ്പുറത്താണ്. ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. സെബാസ്റ്റ്യൻ എന്ന ആളുടേതാണ് ഈ സ്ഥലം. ഇവിടെ കുഴിച്ച് പരിശോധന നടത്തിയപ്പോഴാണ് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചേർത്തലയിലെ ബിന്ദു പത്മനാഭൻ തിരോധനക്കേസിൽ ആരോപണ വിധേയനാണ് സെബാസ്റ്റ്യൻ.
Young man found dead near red rock quarry
