തിരുവനന്തപുരം: ( www.truevisionnews.com ) ആലപ്പുഴയിലെയും പത്തനംതിട്ടയിലേയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി . കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂളുകൾക്കാണ് ആലപ്പുഴ ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചത്. കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ ഗ്രാമപഞ്ചായത്തുകളിൽ മഴയെത്തുടർന്ന് വെള്ളപ്പൊക്കമുള്ളതിനാൽ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ ജൂലൈ 29 ന് അവധി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ആറ് സ്കൂളുകൾക്കും സുരക്ഷ മുൻനിർത്തി 15 സ്കൂളുകൾക്കുമാണ് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചത്.
.gif)

Schools in two districts will be closed today
