വയനാട് : ( www.truevisionnews.com ) സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ചുള്ളിയോട് റോഡിൽ കോളിയാടി അച്ഛൻപടിക്ക് സമീപമാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ കോളിയാടി സ്വദേശി ഷമീർ (35), വാഴവറ്റ സ്വദേശി അനു എസ് കുമാർ (30), കാർ യാത്രികരായ സഹീറ (38), റിഷിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സുൽത്താൻബത്തേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.30യോടെയാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതേസമയം, വടകര ആയഞ്ചേരിയില്‍ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ എതിരേ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന വടകര സ്വദേശികളായ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
.gif)

ഇവരെ ആദ്യം വടകര ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ ആയഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയും സമീപത്തെ ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്ന നിലയിലാണ്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവാകുകയായിരുന്നു.
Accident involving a car and a bike in Sultan Bathery
