കൊച്ചി: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് ജൂലൈ 28-ന് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഓ ഡോ.ഏബൽ ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. രമേശ് കുമാർ ആർ (അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ഡയറക്ടർ ഓഫ് മെഡിക്കൽ സർവീസ്) ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി വിവരിച്ചു.
ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ടോക്കുകൾക്ക് മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ്, ഡോ. രാജേഷ് ഗോപാലകൃഷ്ണ, ലീഡ് കൺസൾട്ടന്റ്, ഡോ. മുഹമ്മദ് നൗഫൽ എന്നിവർ നേതൃത്വം നൽകി.
.gif)

"സാധാരണയായി, രോഗലക്ഷണങ്ങൾ പ്രകടമാകാൻ വർഷങ്ങളെടുക്കുന്നതിനാൽ ഇത് കണ്ടെത്താൻ വൈകുന്നു. ഈ കാലതാമസം കരളിന് ഗുരുതരമായ കേടുപാടുകൾ വരുത്തുകയും സിറോസിസ്, കരൾ അർബുദം തുടങ്ങിയ മാരകമായ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യാം. അതുകൊണ്ട്, രോഗമുണ്ടോ എന്ന് അറിയാനുള്ള പരിശോധനകൾ നടത്തുകയും, രോഗം സ്ഥിരീകരിച്ചാൽ ഉടൻതന്നെ ശരിയായ ചികിത്സ തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്" എന്ന് ഡോ. രാജേഷ് ഗോപാലകൃഷ്ണ അഭിപ്രായപ്പെട്ടു.
World Hepatitis Day Awareness and screening camp organized at Apollo Adlux Hospital Angamaly.
