കോഴിക്കോട് ആസ്‌റ്റർ മിംസിൽ അഡ്വാൻസ്‌ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു

കോഴിക്കോട് ആസ്‌റ്റർ മിംസിൽ അഡ്വാൻസ്‌ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു
Jul 28, 2025 01:48 PM | By Anjali M T

കോഴിക്കോട്:(truevisionnews.com) കേരളത്തിലെ സമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്‌റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച Da Vinci റോബോട്ടിക് സിസ്‌റ്റം ഉത്തരകേരളത്തിൽ ആദ്യമായി അവതരിപ്പിച്ച കോഴിക്കോട് ആസ്‌റ്റർ മിംസിൽ അത്യാധുനിക റോബോട്ടിക് സിസ്‌റ്റമായ Da Vinci Xi ഉൾപ്പെടുത്തിയാണ് അഡ്വാൻസ്‌ഡ് സെന്റർ ഫോർ റോബോട്ടിക് സർജറി വിഭാഗത്തിൻറെ പ്രവർത്തനം വിപുലീകരിച്ച യൂണിറ്റിൻ്റെ ഉദ്ഘാടനം മുൻ ഗോവ ഗവർണർ ശ്രീധരൻ പിള്ള നിർവ്വഹിച്ചു.

വിദേശ രാജ്യങ്ങളിലെ ന്യൂതന ചികിത്സാ രീതികൾ നമ്മുടെ നാട്ടിലെത്തിക്കുകയും, ചുരുങ്ങിയ ചെലവിൽ സധാരണക്കാരായ രോഗികളിലേക്ക് ഇത്തരം ചികിത്സകളെത്തിക്കുകയും ചെയ്യുന്ന ആസ്‌റ്റർ മിംസിൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നതും, മാതൃകരാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആസ്‌റ്റർ മിംസിലെ അത്യാധുനികമായ സജ്ജീകരണങ്ങൾ രോഗികൾക്ക് വളരെ പെട്ടന്ന് ആശ്വാസമേകാൻ പ്രാപ്‌തമാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.


വിവിധതരം അവയവ മാറ്റ സർജറികൾ, കാൻസർ സംബന്ധമായ മുഴുവൻ സർജറികളും, ഗ്യാസ്ട്രോഎൺട്രോളജി, യൂറോളജി, ഗൈനക്കോളജി, കാർഡിയോ തൊറാസിക്, ഹെഡ് ആൻഡ് നെക്ക് തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെ സർജറികളും വളരെ കൃത്യതയോടും എളുപ്പത്തിലും ഇത്തരം റോബോട്ടിക് ഉപകരണങ്ങളുടെ സഹായത്തോടെ ചെയ്യാൻ കഴിയുമെന്നും കൃത്യതയും സൂക്ഷ്മ‌തയും നൽകുന്ന മോഡേൺ ടെക്നോളജി, വേദനയും രക്തസ്രാവവും വളരെ കുറവ്, വേഗത്തിൽ ഉണങ്ങുന്ന ചെറിയ മുറിവുകൾ, അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവ്, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ ആശുപത്രി വാസം, തുടങ്ങിയവ ഇത്തരം റോബോട്ടിക് സർജറികളുടെ പ്രത്യേകതളാണെന്നും അതുകൊണ്ട് തന്നെ എത്ര സങ്കീർണ്ണമായ ശസ്ത്രക്രിയകളും അനായാസം നടത്താമെന്നും കോഴിക്കോട് ആസ്‌റ്റർ മിംസ് സി എം എസ് ഡോ. അബ്രഹാം മാമൻ പറഞ്ഞു.

അഞ്ഞുറിലധികം റോബോട്ടിക് സർജറികൾ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പുതിയ യുണിറ്റിലൂടെ കൂടുതൽ രോഗികൾക്ക് ആശ്വാസമേകാൻ കഴിയുമെന്നും സി ഒ ഒ ലുഖ്മാൻ പൊന്മാടത്ത് പറഞ്ഞു. ചടങ്ങിൽ ഡോ.രവി കുമാർ,ഡോ, കെവി ഗംഗാധരൻ, ഡോ.സജീഷ് സഹദേവൻ,ഡോ.സലീം വി പി, ഡോ.നാസർ ടി, ഡോ.ബിജോയ് ജേക്കബ്, ഡോ. അദയ് ആനന്ദ്, ഡോ.സുർദാസ് ആർ, ഡോ.അഭിഷേക് രാജൻ തുടങ്ങിയവർ പങ്കെടുത്തു.

Advanced Center for Robotic Surgery Department expanded at Aster MIMS, Kozhikode

Next TV

Related Stories
അപകീർത്തികരമായ ആരോപണ പ്രചരണങ്ങൾക്കെതിരെ നിയമ നടപടിയുമായി ജി-ടെക് ഭാരവാഹികൾ

Jul 28, 2025 05:05 PM

അപകീർത്തികരമായ ആരോപണ പ്രചരണങ്ങൾക്കെതിരെ നിയമ നടപടിയുമായി ജി-ടെക് ഭാരവാഹികൾ

ജി ടെക് സ്ഥാപനത്തിനെതിരെ അടിസ്ഥാനരഹിത ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്...

Read More >>
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

Jul 28, 2025 04:29 PM

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും...

Read More >>
ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

Jul 26, 2025 03:39 PM

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം...

Read More >>
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

Jul 25, 2025 04:09 PM

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ്...

Read More >>
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

Jul 16, 2025 07:09 PM

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ...

Read More >>
Top Stories










//Truevisionall