കോഴിക്കോട് : ( www.truevisionnews.com ) താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ കർഷക കോൺഗ്രസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി . കർഷകർക്ക് വേണ്ടി ശബ്ദിച്ച നേതാക്കളെ ജയിലിലടച്ചു. രൂക്ഷമായ വന്യ മൃഗ ശല്യത്തിനെതിരെ കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിയുടെ നേതൃത്വത്തിലായിരുന്നു മാർച്ചും ധർണ്ണയും.
മാർച്ച് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാഞ്ജുഷ് മാത്യു ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വന്യ മൃഗ ശല്യം കാരണം കർഷകർക്ക് മാത്രമല്ല പൊതു ജനങ്ങൾക്കുപോലും പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായി. സദാശിവൻ സി എം സ്വാഗതം പറഞ്ഞ മാർച്ചിൽ ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ അ ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഹബീബ് തമ്പി, രവീഷ് വളയം, എൻ പി വിജയൻ ബോസ് ജെകബ് എന്നിവർ സംസാരിച്ചു.
.gif)

പൊലീസ് അറസ്റ്റു ചെയ്ത നേതാക്കളായ മഞ്ജുഷ് മാത്യു, അഡ്വ ബിജു കണ്ണന്തറ,ഹബീബ് തമ്പി, എൻ പി വിജയൻ, രവീഷ് വളയം, ബോസ് ജേകബ്, അസ്‌ലം കടമേരി, മനോജ് സി, അമീർ സാബി, ജിതിൻ പുല്ലാട്ട്, കബീർ വി കെ എന്നിവരെ റിമാണ്ട് ചെയ്തു.
Leaders jailed Farmers Congress march protests at Thamarassery Forest Range Office
