ജോലി അല്ലേ വിഷമിക്കണ്ട വഴിയുണ്ട്....! SIDBIയില്‍ സ്‌പെഷ്യലിസ്റ്റ് വിഭാഗങ്ങളില്‍ ഒഴിവ്, 1,15,000 രൂപ വരെ ശമ്പളം

ജോലി അല്ലേ വിഷമിക്കണ്ട വഴിയുണ്ട്....! SIDBIയില്‍ സ്‌പെഷ്യലിസ്റ്റ് വിഭാഗങ്ങളില്‍ ഒഴിവ്, 1,15,000 രൂപ വരെ ശമ്പളം
Jul 29, 2025 07:29 AM | By Athira V

( www.truevisionnews.com ) ദ സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍(SIDBI) ജനറല്‍, സ്‌പെഷ്യലിസ്റ്റ് വിഭാഗങ്ങളിലായി ഒഴിവുകള്‍. ഗ്രേഡ് എ, ഗ്രേഡ് ബി കാറ്റഗറികളിലെ 76 മാനേജീരിയല്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ തുറന്നു. അപേക്ഷാ പ്രക്രിയ 2025 ജൂലായ് 14-ന് ആരംഭിച്ച് 2025 ഓഗസ്റ്റ് 11 വരെ തുടരും. SIDBIയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sidbi.in വഴി അപേക്ഷിക്കാം.

ലഭ്യമായ ഒഴിവുകളും തസ്തികകളും

  • അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് എ - ജനറല്‍ സ്ട്രീം)
  • മാനേജര്‍ (ഗ്രേഡ് ബി - ജനറല്‍ സ്ട്രീം)
  • മാനേജര്‍ (ഗ്രേഡ് ബി - ലീഗല്‍ സ്ട്രീം)
  • മാനേജര്‍ (ഗ്രേഡ് ബി - ഐടി സ്ട്രീം)

തിരഞ്ഞെടുപ്പ് പ്രക്രിയ: റിക്രൂട്ട്‌മെന്റ് പ്രക്രിയയ്ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്:

  • ഘട്ടം I: ഓണ്‍ലൈന്‍ സ്‌ക്രീനിംഗ് പരീക്ഷ (7 വിഭാഗങ്ങളിലായി 200 മാര്‍ക്ക്)
  • ഘട്ടം II: അഡ്വാന്‍സ്ഡ് ഓണ്‍ലൈന്‍ പരീക്ഷ (രണ്ട് പേപ്പറുകളിലായി ആകെ 200 മാര്‍ക്ക്)
  • ഘട്ടം III: പേഴ്‌സണല്‍ ഇന്റര്‍വ്യൂ (100 മാര്‍ക്ക്), ഇതില്‍ പാഠ്യേതര നേട്ടങ്ങളും അംഗീകാരങ്ങളും പരിഗണിക്കും.

ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശയവിനിമയം, നേതൃത്വപാടവം, പ്രശ്‌നപരിഹാരശേഷി എന്നിവ വിലയിരുത്തുന്നതിനായി ഒരു സൈക്കോമെട്രിക് ടെസ്റ്റും നടത്തും.

പ്രധാന തീയതികള്‍

  • ഘട്ടം I ഓണ്‍ലൈന്‍ പരീക്ഷ: 2025 സെപ്റ്റംബര്‍ 6
  • ഘട്ടം II ഓണ്‍ലൈന്‍ പരീക്ഷ: 2025 ഒക്ടോബര്‍ 4
  • ഇന്റര്‍വ്യൂകള്‍: 2025 നവംബര്‍ (താല്‍ക്കാലികം)

ശമ്പളം : തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗ്രേഡും പ്രവൃത്തിപരിചയവും അനുസരിച്ച് പ്രതിമാസം 44,500 രൂപ മുതല്‍ 1,15,000 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷാ ഫീസ്:

  • SC/ST/PwBD: 175 രൂപ (ഇന്റിമേഷന്‍ ചാര്‍ജുകള്‍ മാത്രം)
  • ജനറല്‍/OBC/EWS: 1100 രൂപ (925 രൂപ അപേക്ഷാ ഫീസും 175 രൂപ ഇന്റിമേഷന്‍ ചാര്‍ജുകളും)
  • SIDBI സ്റ്റാഫ് ഉദ്യോഗാര്‍ത്ഥികള്‍: ചാര്‍ജുകളില്ല

എങ്ങനെ അപേക്ഷിക്കാം

  • www.sidbi.in സന്ദര്‍ശിച്ച് 'Apply Online' എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • അടിസ്ഥാന വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
  • നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ്‌ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ച് എല്ലാ വിവരങ്ങളും ശരിയാണോ എന്ന് പരിശോധിക്കുക.
  • ആവശ്യമായ ഫീസ് ഓണ്‍ലൈനായി അടച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.

അപേക്ഷിക്കുന്നതിന് മുന്‍പ് യോഗ്യതാ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും ശ്രദ്ധാപൂര്‍വ്വം വായിക്കണം. പൊരുത്തക്കേടുകളോ തെറ്റായ വിവരങ്ങളോ നല്‍കിയാല്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ അയോഗ്യതയ്ക്ക് കാരണമായേക്കാം. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.sidbi.in/en/


Vacancy in specialist categories in SIDBI, salary up to Rs 1,15,000

Next TV

Related Stories
സംസ്ഥാന കര്‍ഷക അവാര്‍ഡ്; 23 വരെ അപേക്ഷിക്കാം

Jul 20, 2025 10:45 PM

സംസ്ഥാന കര്‍ഷക അവാര്‍ഡ്; 23 വരെ അപേക്ഷിക്കാം

സംസ്ഥാന കര്‍ഷക അവാര്‍ഡ്, 23 വരെ...

Read More >>
വേഗം വിട്ടോ ജോലി ഇവിടെയുണ്ട് ....! റെയിൽവേയിൽ 6238 ഒഴിവുകൾ, അപേക്ഷിക്കാം ജൂലായ് 28 വരെ

Jul 20, 2025 03:04 PM

വേഗം വിട്ടോ ജോലി ഇവിടെയുണ്ട് ....! റെയിൽവേയിൽ 6238 ഒഴിവുകൾ, അപേക്ഷിക്കാം ജൂലായ് 28 വരെ

ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരുടെ ഒഴിവിലേക്ക്...

Read More >>
ജോലി നോക്കി നടക്കുവാണോ....? എങ്കിൽ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡില്‍ മികച്ച അവസരം, ഇപ്പോള്‍ അപേക്ഷിക്കാം

Jul 18, 2025 10:23 AM

ജോലി നോക്കി നടക്കുവാണോ....? എങ്കിൽ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡില്‍ മികച്ച അവസരം, ഇപ്പോള്‍ അപേക്ഷിക്കാം

കാനറ ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് 35 ഒഴിവുകളിലേക്ക് അപേക്ഷ...

Read More >>
എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

Jul 7, 2025 04:59 PM

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ...

Read More >>
മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

Jul 7, 2025 08:20 AM

മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളുടെ കോഴിക്കോട് ജില്ലാ ബിരുദദാനചടങ്ങ്...

Read More >>
Top Stories










//Truevisionall