കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് പുതുപ്പാടിയിൽ ലഹരിക്കടിമപെട്ട് മാതാവിനെ ആക്രമിച്ച മകൻ പിടിയിൽ.പുതുപ്പാടി സ്വദേശി മണൽവഴിയിൽ റമീസ് (21) ആണ് പിടിയിലായത് .
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ നല്കാത്തതിലുള്ള പ്രകോപനത്തിലാണ് റമീസ് മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. വിസിറ്റിംഗ് വിസയിൽ ഗൾഫിൽ പോവുകയും അവിടെ നിന്ന് തിരിച്ച വരുകയും പിന്നീട് സഹോദരിയുടെ സ്വർണം അവരറിയാതെ കൈക്കലാക്കി വിൽക്കാൻ ശ്രമിച്ചിരുന്നു.
.gif)

ഈ വിവരമറിഞ്ഞ് സഹോദരിയും മാതാവും അടിവാരം പൊലീസിൽ പരാതി നൽകിയിരുന്നു. ഈങ്ങാപ്പുഴ പൊലീസ് റമീസിൽ നിന്ന് വിൽക്കാൻ ശ്രമിച്ച സ്വർണം തിരികെ വാങ്ങികൊടുത്തിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് റമീസ് ഉമ്മയോട് വീണ്ടും ഒരു ലക്ഷം രൂപ നല്കാൻ ആവശ്യപ്പെട്ടത്. എന്നാൽ നല്കാൻ പണം ഇല്ലായെന്ന് മറുപടി ലഭിച്ചതോടെ കയ്യിൽ കരുതിയ ആയുധം വച്ച് മാതാവിനെ റമീസ് കുത്തുകയായിരുന്നു.
അമ്മ സഫിയയെയാണ് റമീസ് മയക്കുമരുന്ന് ലഹരിയിൽ കുത്തിയത്. സഫിയയുടെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്. റമീസ് സ്ഥരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്.ഇയാൾ രണ്ട് തവണ ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്.
Son arrested for attacking mother while intoxicated in Puthupaddi, Kozhikode
