തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് രണ്ട് ജില്ലകൾക്ക് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. ഗുജറാത്ത് മുതൽ വടക്കൻ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ.
നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും, ഉയർന്ന തിരമാലക്കും സാധ്യത ഉള്ളതിനാൽ തീരദേശത്തുള്ളവർക്ക് ജാഗ്രത നിർദേശവും, മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനു വിലക്കും ഏർപ്പെടുത്തി.
.gif)

Isolated heavy rains to continue today; Yellow alert in two districts including Kannur
