കോഴിക്കോട് :(truevisionnews.com) ജി ടെക് സ്ഥാപനത്തിനെതിരെ അടിസ്ഥാനരഹിത ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദേശീയ വിദ്യാഭ്യാസ നയം 2020-ൻ്റെ ഭാഗമായി സകിൽ സർട്ടിഫിക്കേഷൻ വിതരണ ചടങ്ങിലാണ് സ്ഥാപനത്തിനെതിരെ നടന്ന ആരോപണത്തിൽ ഭാരവാഹികൾ പ്രതികരിച്ചത്. കാലിക്കറ്റ് ടവറിൽ വെച്ച് നടന്ന ചടങ്ങിൽ ജി-ടെക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മെഹ്റൂഫ് മണലോടി അധ്യക്ഷത വഹിച്ചു.
.gif)

കേരളത്തിലെ ഒട്ടുമിക്ക കോളേജുകളിലേക്കും കമ്പ്യൂട്ടർ സെന്ററുകളിലേക്കും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അജ്ഞാത കുറിപ്പുകൾ പോസ്റ്റൽ വഴി അയക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ഇതുവഴി ജി-ടെക് സ്ഥാപനത്തെ തകർക്കാനും വേണ്ടി ഒരു വിഭാഗം ആൾക്കാർ ശ്രമിക്കുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിനെതിരെ യൂണിവേഴ്‌സിറ്റിയും ജി-ടെക്കും സമഗ്രമായി അന്വേഷണത്തിന് മുൻകൈ എടുത്തിട്ടുണ്ട്.
G-Tech officials take legal action against defamatory allegations
