മഹീന്ദ്ര എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ ബുക്കിംഗ് ഫെബ്രുവരി 14 മുതല്‍

മഹീന്ദ്ര എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ ബുക്കിംഗ് ഫെബ്രുവരി 14 മുതല്‍
Feb 6, 2025 08:12 PM | By VIPIN P V

കൊച്ചി: (www.truevisionnews.com) മഹീന്ദ്രയുടെ പുതിയ എസ്യുവി ഇലക്ട്രിക് വാഹനങ്ങളായ എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ വില പ്രഖ്യാപിച്ചു. എക്സ്ഇവി 9ഇ വാഹനത്തിന് 21.90 ലക്ഷം മുതല്‍ 30.50 ലക്ഷം രൂപ വരെയും ബിഇ 6ന് 18.90 ലക്ഷം മുതല്‍ 26.90 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറും വില.

ഫെബ്രുവരി 14ന് രാവിലെ 9 മണി മുതല്‍ വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിക്കും. മാര്‍ച്ച് പകുതിയോടെ പായ്ക്ക് ത്രീ വാഹനങ്ങള്‍ ലഭിച്ചു തുടങ്ങും. മറ്റുള്ളവ ജൂണ്‍, ആഗസ്റ്റ് മാസങ്ങളോടെ ലഭിക്കും.

അഞ്ച് വേരിയന്‍റുകളിലാണ് ബിഇ 6 ലഭിക്കുക. 59 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള വാഹനത്തിന് 18.90 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് വണ്‍ എബൗവിന് 20.50 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് ടുവിന് 21.90 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് ത്രീ സെലക്റ്റിന് 24.50 ലക്ഷം രൂപയുമാണ് വില.

വലിയ 79 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന പായ്ക്ക് ത്രീ വാഹനത്തിന് 26.90 ലക്ഷം രൂപയാണ് വില. എവറസ്റ്റ് വൈറ്റ്, എവറസ്റ്റ് വൈറ്റ് - സാറ്റിന്‍, ഡീപ് ഫോറസ്റ്റ്, ടാംഗോ റെഡ്, ഡെസേര്‍ട്ട് മിസ്റ്റ്, ഡെസേര്‍ട്ട് മിസ്റ്റ് - സാറ്റിന്‍, ഫയര്‍സ്റ്റോം ഓറഞ്ച്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നീ നിറഭേദങ്ങളിലാണ് വാഹനമെത്തുക.

എക്സ്ഇവി 9ഇ വാഹനത്തിന്‍റെ നാല് വേരിയന്‍റുകളാണുള്ളത്. 59 കിലോവാട്ട് ഉപയോഗിക്കുന്ന പായ്ക്ക് വണ്ണിന് 21.90 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് ടുവിന് 24.90 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് ത്രീ സെലക്റ്റിന് 27.90 ലക്ഷം രൂപയുമാണ് വില.

79 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന പായ്ക്ക് ത്രീക്ക് 30.50 ലക്ഷം രൂപയാണ് വില. എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, ടാംഗോ റെഡ്, നെബുല ബ്ലൂ, ഡെസേര്‍ട്ട് മിസ്റ്റ്, റൂബി വെല്‍വെറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍ വാഹനം ലഭ്യമാകും.

59 കിലോവാട്ട്, 79 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളോടെയാണ് ഇരുവാഹനങ്ങളും എത്തുന്നത്. 11.2 കിലോവാട്ട് ചാര്‍ജറിന് 75000 രൂപയും 7.2 കിലോവാട്ട് ചാര്‍ജറിന് 50000 രൂപയും അധികമായി നല്‍കണം.

#Bookings #Mahindra #XEV9E #BE6 #vehicles #February

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
Top Stories










Entertainment News