ആഗോള കമ്പനികളിൽ തൊഴിൽ നേടാൻ യു എസ് അക്കൗണ്ടിംഗ് കോഴ്‌സ്; കേരളത്തിൽ ആദ്യ അവസരം ഒരുക്കി കെ സി ഗ്ലോബെഡ്

ആഗോള കമ്പനികളിൽ തൊഴിൽ നേടാൻ യു എസ് അക്കൗണ്ടിംഗ് കോഴ്‌സ്; കേരളത്തിൽ ആദ്യ അവസരം ഒരുക്കി കെ സി ഗ്ലോബെഡ്
Feb 5, 2025 01:40 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) യു എസ് കമ്പനികളിൽ ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള അക്കൗണ്ടിംഗ് കോഴ്‌സുകളായ സി എം എ ,സി പി എ, ഇ എ (എൻറോൾഡ് ഏജൻ്റ്) തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും നൽകുന്ന സെൻ്ററുകൾ കേരളത്തിൽ തുടങ്ങാനുള്ള ധാരണ പത്രം ഡൽഹി ആസ്ഥ‌ാനമായി പ്രവർത്തിക്കുന്ന കെ സി ഗ്ലോബെഡ് കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ഐ ബി എസ് ഗ്രൂപ്പുമായി ഒപ്പുവെച്ചു.


കേരളത്തിലുടനീളം 25 കെ സി ഗ്ലോബെഡ് സെൻ്ററുകൾ തുടങ്ങുമെന്നും, അത് വഴി പ്ലസ് ടു മുതലുള്ള വിദ്യാർഥികൾക്ക് 4 മുതൽ 12 ലക്ഷം വരെ ശമ്പളം ലഭിക്കാനുള്ള അവസരം ഒരുങ്ങുമെന്നും ഇരു സ്‌ഥാപനങ്ങളിലെയും മേധാവികളായ കമൽ ചബ്ര, അഭിജിത്ത് സദാനന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കെ സി ഗ്ലോബെഡിൻ്റെ എൽഎംഎസ് ൽ ഒരുക്കിയിട്ടുള്ള എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സംവിധാനത്തിലൂടെ പഠിതാവിൻ്റെ 70 ശതമാനത്തിൽ അധികം പഠനസമയം ലാഭിക്കാൻ സഹായിക്കാനും ഉന്നത വിജയം കൈവരിക്കാനും സാധിക്കുമെന്ന് കെ സി ഗ്ലോബെഡ് എം ഡി കമൽ ചബ്ര തുടർന്ന് നടത്തിയ സംവാദത്തിൽ അറിയിച്ചു.


ഇദ്ദേഹം യു എസ് അക്കൗണ്ടിങ് മേഖലയിൽ 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. ഈ മേഖലയിൽ 9 ഓളം പുസ്‌തകങ്ങൾ രചിച്ചിട്ടുമുണ്ട്. ഗൂഗിൾ, ഫെയ്‌സ്ബുക്ക്, ഇ വൈ, കോക്കോ കോള ടെസ്‌ല, ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങി അമ്പതിലധികം പ്രമുഖ കമ്പനികളിലേക്ക് ഉദ്യോഗാർഥികളെ എത്തിക്കുന്നതിനും കെ സി ഗ്ലോബെഡ് അവസരം ഒരുക്കുമെന്ന് കമൽ ചബ്ര വിശദീകരിച്ചു.

സെന്ററുകൾ ആരംഭിക്കാൻ താൽപ്പര്യമുള്ള കമ്പ്യൂട്ടർ, കോമേഴ്‌സ് ട്രെയിനിങ് സെൻ്റ്റുകൾക്ക് അപേക്ഷിക്കാം. ഫോൺ 8086897416.

വാർത്താസമ്മേളനത്തിൽ കെ സി ഗ്ലോബെഡ് എം ഡി കമൽ ചബ്ര, സച്ചിൻ രഘുവംശി, ഐ ബി എസ് ഗ്രൂപ്പ് ചെയർമാൻ അഭിജിത്ത് സദാനന്ദൻ, ടി ദിലീപ്, മെൻ്റർ ദീപക് പടിയത്ത്, ആർ പി ഷാരൂഖ് റഷീദ് എന്നിവർ പങ്കെടുത്തു.

#US #accounting #course #gain #employment #global #companies #KC #Globed #prepared #first #opportunity #Kerala

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
Top Stories