ഹോണ്ട സിറ്റി അപെക്‌സ് എഡിഷൻ; പുതിയ സ്റ്റൈലിഷ് പതിപ്പുമായി ഹോണ്ട കാർസ് ഇന്ത്യ

ഹോണ്ട സിറ്റി അപെക്‌സ് എഡിഷൻ; പുതിയ സ്റ്റൈലിഷ് പതിപ്പുമായി ഹോണ്ട കാർസ് ഇന്ത്യ
Feb 2, 2025 05:22 PM | By akhilap

ന്യൂഡൽഹി: (truevisionnews.com) ജനപ്രിയ മോഡലായ ഹോണ്ട സിറ്റിയുടെ പുതിയ അപെക്‌സ് എഡിഷ൯ അവതരിപ്പിച്ച് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്.

ഹോണ്ട സിറ്റിയുടെ വി, വി.എക്സ് ഗ്രേഡുകളെ അടിസ്ഥാനമാക്കി മാനുവൽ ട്രാ൯സ്മിഷ൯ (എംടി), കണ്ടിന്യുവസ്ലി വേരിയബിൾ ട്രാ൯സ്മിഷ൯ (സിവിടി) എന്നിവയിൽ അപെക്‌സ് എഡിഷ൯ ലഭിക്കും.

1998ൽ ഇന്ത്യ൯ റോഡുകളിൽ അവതരിപ്പിച്ചത് മുതൽ ഏറ്റവുമേറെക്കാലമായി ഇടംപിടിച്ചിട്ടുള്ള നെയിം പ്ലേറ്റായ ഹോണ്ട സിറ്റി, വിവിധങ്ങളായ രൂപകൽപ്പനാ പരിണാമങ്ങളിലും സാങ്കേതിക നവീകരണങ്ങളിലും ഉപഭോക്താക്കളുടെ മനം കവർന്ന വാഹനമാണ്.

സിറ്റിയുടെ സ്റ്റൈലിഷും സുഖകരവുമായ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയും വി, വി.എക്‌സ് ഗ്രേഡുകൾക്ക് കൂടുതൽ മൂല്യം പകർന്നുമെത്തുന്ന അപെക്‌സ് എഡിഷ൯ എല്ലാ കളർ ഓപ്ഷനുകളിലും ലഭ്യമാക്കുന്നത് നവീകരണങ്ങളുടെ പുതിയ പ്രീമിയം പാക്കേജാണ്.

ഇന്ത്യയിലെ ഏറ്റവും വിജയകരമായ ബ്രാൻഡാണ് ഹോണ്ട സിറ്റി എന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെഹ്ൽ പറഞ്ഞു.

"ഹോണ്ട കാർസിന്റെ അഭിമാനസ്തംഭമായ ഹോണ്ട സിറ്റി ഓരോ വർഷവും ഉപഭോക്താക്കൾ കൂടുതലായി തിരഞ്ഞെടുക്കുന്നു. കൂടുതൽ മികവുറ്റതായ പ്രീമീയം പാക്കേജാണ് അപെക്‌സ് എഡിഷനിൽ ഉപഭോക്താക്കൾക്ക് ഞങ്ങൾ ഉറപ്പു നൽകുന്നത്.

ഉപഭോക്താക്കൾ ഹൃദയംഗമമായി സ്വീകരിക്കാനിരിക്കുന്ന അപെക്‌സ് എഡിഷനിലൂടെ കൂടുതൽ പേരെ ഹോണ്ട കുടുംബത്തിലേക്ക് അണിചേർക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു."

പ്രധാന സവിശേഷതകൾ

* ബീജ് പശ്ചാത്തലത്തിൽ ആഡംബരപൂർണമായ അകത്തളം

* പ്രീമിയം ലെതറൈറ്റ് ഇ൯സ്ട്രുമെന്റ് പാനൽ

* ലെതറൈറ്റ് കൺസോൾ ഗാർണിഷ്

* പ്രീമിയം ലെതറൈറ്റ് ഡോർ പാഡിംഗ്

* ഇ൯സ്ട്രുമെന്റ് പാനലിലും ഡോർ പോക്കറ്റിലുമായി ഏഴ് നിറങ്ങളിൽ റിഥമിക് ആംബിയന്റ് ലൈറ്റുകൾ

* അപെക്‌സ് എഡിഷ൯ എക്‌സ്‌ക്ലൂസീവ് സീറ്റ് കവറുകളും കുഷ്യനുകളും

* ഫെ൯ഡറുകളിൽ അപെക്‌സ് എഡിഷ൯ ബാഡ്‌ജ്‌

* ട്രങ്കിൽ അപെക്‌സ് എഡിഷ൯ ചിഹ്നം

ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന താൽപര്യങ്ങൾക്ക് അനുസൃതമായി വി, വി.എക്സ് ഗ്രേഡുകളിലുള്ള ഹോണ്ട സിറ്റി അപെക്‌സ് എഡിഷ൯ ആക്സസറി പാക്കേജ് നിശ്ചിത കാലയളവിലേക്കായി ലഭിക്കും.

ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിനെക്കുറിച്ച്

ഇന്ത്യയിലെ പ്രീമിയം കാറുകളുടെ മുൻനിര നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) 1995 ഡിസംബറിൽ ഹോണ്ടയുടെ പാസഞ്ചർ കാർ മോഡലുകളും സാങ്കേതികവിദ്യകളും ഇന്ത്യൻ ഉപഭോക്താക്കൾക്ക് നൽകാനുള്ള പ്രതിബദ്ധതയോടെയാണ് സ്ഥാപിതമായത്.

എച്ച്സിഐഎല്ലിൻ്റെ കോർപ്പറേറ്റ് ഓഫീസ് യുപിയിലെ ഗ്രേറ്റർ നോയിഡയിൽ സ്ഥിതി ചെയ്യുന്നു. രാജസ്ഥാനിലെ ആൾവാർ ജില്ലയിലെ തപുകാരയിലാണ് അത്യാധുനിക നിർമാണ കേന്ദ്രം.

ദീർഘവീക്ഷണം, വിശ്വാസ്യത, സുരക്ഷ, ഇന്ധനക്ഷമത എന്നിവയ്ക്കൊപ്പം നൂതന രൂപകൽപ്പനയും സാങ്കേതികവിദ്യയും ഹോണ്ട മോഡലുകളുടെ സവിശേഷതയാണ്. ശക്തമായ വിൽപ്പന, വിതരണശൃംഖലയും രാജ്യത്തുടനീളമായി കമ്പനിയ്ക്കുണ്ട്.

പുതിയ കാറുകൾക്ക് പുറമെ ഹോണ്ട ഓട്ടോ ടെറസ് വഴി പ്രീ-ഓൺഡ് കാറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള വൺ സ്റ്റോപ്പ് സൊല്യൂഷനും ഹോണ്ട കാർസ് വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താക്കൾക്ക് ഗുണനിലവാരവും മനസമാധാനവും ഉറപ്പു നൽകുന്നതാണ് ഹോണ്ട സർട്ടിഫൈഡ് പ്രീ-ഓൺഡ് കാറുകൾ.

#Honda #City #Apex #Edition #Honda #Cars #India #stylish #version

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
Top Stories










Entertainment News