വിവാഹദിവസം പ്രതിശ്രുത വരന്‍ വിഷം കഴിച്ച് ജീവനൊടുക്കി

sreejithമാനന്തവാടി: വിവാഹത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതിശ്രുത വരന്‍ ആത്മഹത്യ ചെയ്‌തു. പടിഞ്ഞാറത്തറ കുപ്പാടിത്തറ കൊറ്റുകുളം പനിച്ചേടത്തുകുന്നില്‍ ശങ്കരന്റെ മകന്‍ ശ്രീജിത്താ (27)ണ്‌ വ്യാഴാഴ്ച രാവിലെ വിഷം കഴിച്ച്‌ മരിച്ചത്‌. വെള്ളമുണ്ട സ്വദേശിനിയുമായി ശ്രീജിത്തിന്റെ വിവാഹം വ്യാഴാഴ്ച രാവിലെ 11 ന്‌ കുപ്പാടിത്തറയിലെ ക്ഷേത്രത്തില്‍ വച്ച് നടക്കാനിരിക്കുകയായിരുന്നു. വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയ ഇയാളെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പെണ്‍കുട്ടിയും ശ്രീജിത്തും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍വീട്ടുകാരുടെ എതിര്‍പ്പ്‌ ഭയന്ന്‌ രണ്ടുദിവസം മുമ്പ്‌ പെണ്‍കുട്ടിയെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നിരുന്നു. പടിഞ്ഞാറത്തറ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി. ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പരേതയായ ലക്ഷ്‌മിയാണ്‌ മാതാവ്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം