തൃശൂരില്‍ പോലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

mattannur police

തൃശൂര്‍: തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തെ തുടര്‍ന്നു പ്രദേശത്ത് സംഘര്‍ഷം. കൊടകരയില്‍ സിപിഎം പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചക്കു മൂന്നു മണിയോടെയാണു ബിജെപി പ്രവര്‍ത്തകനായ അഭിലാഷ് വെട്ടേറ്റു മരിച്ചത്. സിപിഎം പ്രവര്‍ത്തകരാണു സംഭവത്തിനു പിന്നിലെന്നു ബിജെപി ആരോപിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം