പപ്പയെ കാണണമെന്ന് ആഗ്രഹമുണ്ട്; ജഗതിയെ കുറിച്ച് മകള്‍ ശ്രീലക്ഷ്മി മനസ്‌ തുറക്കുന്നു

sreelakshmiകൊച്ചി : ജഗതി ശ്രീകുമാറിനെ കുറിച്ച് പറയാന്‍ ശ്രീലക്ഷ്മിക്ക് നൂറ് നാവാണ്. കഴിഞ്ഞ ദിവസം പ്രമുഖ മലയാളം ചാനലിലെ റിയാലിറ്റി ഷോയില്‍ ജഗതിയെ കുറിച്ച് വാതോരാതെ സംസാരിക്കുകയായിരുന്നു നടിയും നര്‍ത്തകിയുമായ ശ്രീലക്ഷ്മി. ജഗതി ശ്രീകുമാറിനെ ‍അമ്പിളി എന്നു വിളിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി മകൾ ശ്രീലക്ഷ്മി ശ്രീകുമാർ. ജഗതിയെ അടുപ്പമുള്ളവരെല്ലാം വിളിക്കുന്നത് അമ്പിളിച്ചേട്ടൻ എന്നാണ്. എന്നാൽ ഇതിന്റെ പിന്നിലെ രഹസ്യം ആർക്കും അറിയില്ലെന്ന് മകൾ പറയുന്നു. അതു വീട്ടിലെ ഓമനപേരല്ലെന്നും പാർവതി പറയുന്നു. ജഗതി ജനിച്ചത് ഒരു വെളുത്ത വാവിനായിരുന്നു. ആ ഓർമ്മയ്ക്കായാണ് ജഗതിയെ വീട്ടുകാർ അമ്പിളി എന്നു വിളിച്ചതെനും ക്രമേണ ജഗതിയോട് അടുപ്പമുള്ള ഒാരോരുത്തരും അമ്പിളി എന്നു വിളിച്ചു തുടങ്ങിയതായും ശ്രീ ലക്ഷ്മി പറയുന്നു. പപ്പയെ കാണണമെന്നാഗ്രഹമുണ്ട്., പക്ഷേ നടക്കില്ലെന്നറിയാമെന്നും .,പപ്പ എത്രയും വേഗം പഴയ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന പ്രാർഥന മാത്രമേ ഉള്ളൂവെന്നും ശ്രീലക്ഷ്മി പറയുന്നു. ബികോം അവസാന വർഷ വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി ഇപ്പോൾ. പഠനത്തിനു വേണ്ട തുക നൃത്തത്തിലൂടെയും സിനിമയിലൂടെയും അവതാരക വേഷത്തിലൂടെയുമെല്ലാമാണ് നേടുന്നതെന്നും ശ്രീ ലക്ഷ്മി പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം