ശുഹൈബ് വധം; കാര്‍ വാടകയ്ക്കെടുത്തത് തളിപ്പറമ്പില്‍ നിന്നുമെന്ന് ആകാശ് തില്ലങ്കേരി

ക​ണ്ണൂ​ർ: ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അക്രമികൾ സഞ്ചരിച്ച വാഹനം കണ്ടെത്താൻ പോലീസ് ശ്രമം ഊർജിതമാക്കി. ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിച്ച് എത്തിയ വാഗണർ കാർ തളിപ്പറന്പിൽ നിന്നും വാടകയ്ക്ക് എടുത്തതാണെന്നാണ് അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴി. കാറിന്‍റെ രജിസ്റ്റർ നന്പർ മാറ്റിയ ശേഷം പ്രതികൾ ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിക്കുകയായിരുന്നു.

കൊ​ല​പാ​ത​കം ന​ട​ന്നതിന്‍റെ തലേന്ന് ആ​കാ​ശ് ത​ളി​പ്പ​റ​ന്പി​ലെ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചിട്ടുണ്ട്. അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആകാശിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ വാഹനത്തിന് വേണ്ടിയുള്ള പരിശോധന തുടരുകയാണ്.

കേ​സി​ല്‍ ഡ​മ്മി പ്ര​തി​ക​ളെ ന​ല്‍​കാ​മെ​ന്ന് പാ​ര്‍​ട്ടി ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്ന​താ​യി ആ​കാ​ശ് മൊ​ഴി ന​ല്‍​കിയിട്ടുണ്ട്. പോ​ലീ​സി​ന്‍റെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ആ​കാ​ശ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ങ്ങ​ൾ പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്നും പ്രതികളായ മറ്റ് ആൾക്കാരെ ഹാജരാക്കാമെന്നും പ്രാദേശിക സിപിഎം നേതൃത്വം വാക്ക് നൽകിയിരുന്നു. പ​ക​രം പ്ര​തി​ക​ളെ ന​ല്‍​കി​യാ​ല്‍ പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​ല്ലെന്നായിരുന്നു നേതാക്കളുടെ വാഗ്ദാനം.

ശു​ഹൈ​ബി​ന്‍റെ കാ​ൽ ത​ല്ലി​യൊ​ടി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ങ്കി​ലും പി​ന്നീ​ട് കാ​ൽ​വെ​ട്ടാ​ൻ പ​റ​യു​ക​യാ​യി​രു​ന്നു. ശു​ഹൈ​ബി​നെ ആ​ക്ര​മി​ച്ച​തി​നു​ശേ​ഷം നേ​രെ വീ​ട്ടി​ലേ​ക്കാ​ണ് പോ​യ​ത്. മ​രി​ച്ചെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വാ​ളു​ക​ൾ കൊ​ണ്ടു​പോ​യ​ത്. ഇ​വ എ​വി​ടേ​ക്കാ​ണ് കൊ​ണ്ടുപോ​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും ആ​കാ​ശ് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം