‘കടക്ക് പുറത്ത്’ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രിയുടെ രോഷം.

സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഇന്ന് രാവിലെ ഒന്‍പതരയോടെ മസ്‌ക്കറ്റ് ഹോട്ടലില്‍ സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് കടക്ക് പുറത്ത് എന്ന് ആക്രോശിച്ചുകൊണ്ട് മുഖ്യമന്ത്രി രോഷാകുലനായത്.

സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരുമിച്ചാണ് എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍,

ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ആര്‍എസ്എസ് ദക്ഷിണ മേഖല ഭാരവാഹി പ്രസാദ് ബാബു, ഒ.രാജഗോപാല്‍ എംഎല്‍എ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആദ്യം എത്തിയത്.

ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും മുഖ്യമന്ത്രിയും കോടിയേരിയും എത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തപ്പോഴാണ് മുഖ്യമന്ത്രി രോഷാകുലനായത്.

‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ ചര്‍ച്ച നടക്കുന്ന മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം