അന്യപുരുഷന്‍റെ കൂടെ രാത്രി തെണ്ടി നടന്നതിനാലാണ് നിര്‍ഭയ പീഡിപ്പിക്കപ്പെട്ടത്;വിവാദ പ്രസ്താവനയുമായി മുജാഹിദ് ബാലുശ്ശേരി

ജോലിക്ക് പോകുന്ന സ്ത്രീകള്‍ മോശക്കാരാണെന്ന് പറഞ്ഞ മുജാഹിദ് ബാലുശേരി വീണ്ടും വിവാദത്തില്‍. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന്  ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയെയാണ് തന്റെ പുതിയ പ്രസംഗത്തിലൂടെ മുജാഹിദ് ബാലുശേരി അധിക്ഷേപിക്കുന്നത്.

മണിമല ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിലാണ് നിര്‍ഭയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അന്യപുരുഷന്റെ ഒപ്പം ഇറങ്ങി നടന്നതിനാലാണെന്ന  പ്രസ്താവന അദ്ദേഹം നടത്തിയത്.

സ്ത്രീധര്‍മം മറന്ന് കാമുകനോടൊപ്പം അപഥസഞ്ചാരത്തിനിറങ്ങിയതിനാലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മനുസ്മൃതിയിലെ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വാചകം ഉദ്ധരിച്ചുകൊണ്ടാണ് മുജാഹിദ് ബാലുശേരി പ്രസംഗം ആരംഭിക്കുന്നത്.

നിര്‍ഭയ പെണ്‍കുട്ടിയും മറന്നത് ഭര്‍ത്തോ  രക്ഷതി യൗവനേ എന്നതാണ്. അന്യപുരുഷന്റെ കൂടെ രാത്രി അവള്‍ തെണ്ടി നടന്നു. ആരും അത് കണ്ടില്ല. കൂടെയുണ്ടായിരുന്നയാളെ ആക്രമിക്കാനും  അവളെ ബലാത്സംഗം ചെയ്യാനും അവസരമുണ്ടാക്കിയത് ആ പെണ്‍കുട്ടിയാണ്, ബാലുശേരി പറയുന്നു.

നിന്‍റെ  മാറും സൗന്ദര്യവും ആളുകള്‍ക്കാസ്വദിക്കാനുള്ള പുറമ്പോക്കുകളല്ല. പെണ്‍കുട്ടിയുടെ സൗന്ദര്യം പ്രദര്‍ശിപ്പിച്ച് ആരെയും ആകര്‍ഷിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. കാമുകോ രക്ഷതി യൗവനേ എന്ന് മനുസ്മൃതിയിലില്ല. ഒരു മതത്തിലുമില്ല.’- ബാലുശേരി പറയുന്നു.

ബാലുശേരിയുടെ സ്ത്രീവിരുദ്ധ പ്രസംഗങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗങ്ങള്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസ് എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം