നിപ വൈറസിന് കാരണം പഴംതീനി വവ്വാലുകളല്ല; 13 സാമ്പിളുകളും നെഗറ്റീവ്

കോ​ഴി​ക്കോ​ട്: 17 പേ​രു​ടെ ജീ​വ​നെ​ടു​ത്ത നി​പ്പാ വൈ​റ​സ് ബാ​ധ​ക്കു കാ​ര​ണം പ​ഴം​തീ​നി വ​വ്വാ​ലു​ക​ള​ല്ല. ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി ആ​നി​മ​ൽ ഡി​സീ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​റ​സ് പ​ര​ത്തു​ന്ന​തി​ൽ പ​ഴം​തീ​നി വ​വ്വാ​ലു​ക​ളു​ടെ പ​ങ്ക് ത​ള്ളി​ക്ക​ള​ഞ്ഞു റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

പ​ഴം​തീ​നി വ​വ്വാ​ലു​ക​ളി​ൽ​നി​ന്ന് സ്വീ​ക​രി​ച്ച 13 സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വാ​ണ്. കൂ​ടാ​തെ മ​ര​ണം ന​ട​ന്ന വീ​ട്ടി​ലെ മു​യ​ലി​ന്‍റെ ര​ക്ത​സാ​ന്പി​ളും ഭോ​പ്പാ​ലി​ലേ​ക്കു പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​രു​ന്നു. ഇ​തും നെ​ഗ​റ്റീ​വാ​ണ്. ചെ​റു​പ്രാ​ണി​ക​ളെ​യും ഷ​ഡ്പ​ദ​ങ്ങ​ളെ​യും ഭ​ക്ഷി​ക്കു​ന്ന വ​വ്വാ​ലു​ക​ളു​ടെ കാ​ഷ്ഠ​വും മൂ​ത്ര​വു​മാ​യി​രു​ന്നു ആ​ദ്യം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. എ​ന്നാ​ൽ, ഇ​വ​യി​ൽ നി​പ്പാ വൈ​റ​സ് സാ​ന്നി​ധ്യ​മി​ല്ലെ​ന്നു ക​ണ്ടെ​ത്തി.

ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ച പേ​രാ​ന്പ്ര സൂ​പ്പി​ക്ക​ട​യി​ലെ വീ​ടി​നു പി​ന്നി​ലു​ള്ള കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്തെ മ​ര​ത്തി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ വ​വ്വാ​ലു​ക​ളെ​യാ​ണു ഇ​ത്ത​വ​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​ത്. പ​ഴം​തീ​നി വ​വ്വാ​ലി​ന്‍റെ വി​സ​ർ​ജ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം