എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ്‌ കോവിന്ദ്

ന്യൂഡൽഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി  ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ തീരുമാനിച്ചു.  ബിജെപി അധ്യക്ഷൻ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുതൽ ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ വരെയുള്ളവരുടെ പേര് എൻഡിഎ സ്ഥാനാർഥി പട്ടികയിൽ പറഞ്ഞുകേട്ടിരുന്നു. ഇവരെയെല്ലാം പിന്തള്ളിയാണ് രണ്ടു തവണ രാജ്യസഭാംഗവും ദളിത് മോർച്ച അധ്യക്ഷ സ്ഥാനവും വഹിച്ച ഉത്തർപ്രദേശിലെ കാണ്‍പൂർ സ്വദേശിയായ രാംനാഥ് കോവിന്ദ് സ്ഥാനാർഥിയായത്.

ദളിത് വിഭാഗത്തിൽ നിന്നും എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും രാംനാഥിന്‍റെ പേര് ഉയർന്നു വന്നിരുന്നില്ല. പ്രതിപക്ഷത്തിന്‍റെ കർക്കശ നിലപാടും രാംനാഥ് കോവിന്ദിനെ സ്ഥാനാർഥിയാക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയ്ക്ക് മുൻപായി രാംനാഥ് കോവിന്ദ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം