ഇല്ലാത്ത ഗര്‍ഭം ഉണ്ടാക്കിയ ഏഷ്യാനെറ്റ്‌ ഉള്‍പ്പടെയുള്ള മുന്‍നിര വാര്‍ത്താ മാധ്യമങ്ങള്‍ക്കെതിരെ നസ്രിയയുടെ കിടിലന്‍ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് നസ്രിയയുടെ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്ച്ചയാവുന്നത്. ഏഷ്യാനെറ്റ്‌ ഉള്‍പ്പടെയുള്ള മുന്‍നിര വാര്‍ത്താ മാധ്യമങ്ങള്‍ക്ക് എതിരെയെയാണ് നസ്രിയയുടെ മറുപടി. ഫേസ്ബൂകിലൂടെയാണ് താരം മറുപടി നല്‍കിയത്.

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ക്ക് പിന്നാലെ ഫഹദ് ഫാസിലും അച്ഛനാകാന്‍ പോകുന്നുവെന്നായിരുന്നു ഏഷ്യാനെറ്റ് നല്‍കിയ വാര്‍ത്ത. നസ്രിയ സിനിമയിലേക്ക് വരാത്തത്തിനുള്ള കാരണം ഇതാണെന്നും വാര്‍ത്തകള്‍  പ്രചരിച്ചു. തുടര്‍ന്ന്‍  യൂട്യൂബിലും മറ്റും  നസ്രിയയുടെ ചില മൊര്ഫ് ചെയ്ത  ചിത്രങ്ങള്‍ ചിലര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.ഇതിനെല്ലാം നസ്രിയ നല്‍കിയത് വാക്കുകളില്ലാതെ വെറും മുഖത്തെ ഭാവങ്ങള്‍ കൊണ്ടുള്ള മറുപടിയാണ്.

വിവാദങ്ങളും വളച്ചൊടിച്ചു വാര്‍ത്തകല്‍ ഉണ്ടാക്കുന്നവര്‍ക്കുമെതിരെയുള്ള മറുപടിയായി നസ്രിയ പോസ്റ്റ്‌ ചെയ്ത രസകരമായ കുട്ടിത്തം നിറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

https://www.facebook.com/Nazriya4u/videos/1106840442749873/

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം