കോഴിക്കോട് കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു

കോഴിക്കോട്: കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. വടകര താഴങ്ങാടി സ്വദേശികളായ ആദില്‍ (5), സഹ്റിന്‍ (7) എന്നിവരാണു മരിച്ചത്. കോഴിക്കോട് ദേശീയപാതയിൽ തിക്കോടിക്കടുത്താണ് അപകടം സംഭവിച്ചത്.

കൊയിലാണ്ടി മര്‍ക്കസ് സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തിപ്പെട്ടത്. അഞ്ച് പേരടങ്ങുന്ന കുട്ടികൾ കാറിൽ സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾക്കും ഡ്രൈവറിനും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.അമിത വേഗതയിലെത്തിയ ടിപ്പർ കാറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം