കെവിന്‍ വധക്കേസിലെ പ്രതി കോടതിവളപ്പില്‍ വച്ച് വീഡിയോ കോല്‍ ചെയ്ത സംഭവം; പോലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതി കോടതിവളപ്പില്‍ വച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തില്‍ പൊലീസിന് ശ്രദ്ധക്കുറവുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഏഴ് പൊലീസുകാരാണ് പ്രതികളെ കോടതിയില്‍ കൊണ്ടുവന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷത്തിന് എസ് പി ഉത്തരവിട്ടു.

പൊലീസിന് വീഴ്ചപറ്റിയോ എന്ന കാര്യം പരിശോധിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി കോട്ടയം എസ് പി ഹരിശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. കെവിൻ കേസിലെ പൊലീസ് നടപടികൾ നേരത്തെ തന്നെ വിവാദമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഏഴാം പ്രതി ഷെഫിൻ  പൊലീസ് വാഹനത്തിലിരുന്ന് ബന്ധുവിനോട് വീഡിയോ കോളിൽ സംസാരിച്ചത്. ഇതിൻറെ ചിത്രങ്ങൾ സഹിതം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ കോടതിയിൽ ഹാജരായത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയും സംഘത്തെ അനുഗമിച്ചിരുന്നു. ഒമ്പതു പ്രതികളുടെ കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. കെവിൻ വധക്കേസിലെ  പൊലീസിന്റെ വീഴ്ച നേരത്തെ തന്നെ വിവാദമായിരുന്നു’ ഇതിന് തുടർച്ചയായാണ് വീഡിയോ കോളിംഗ് വിവാദം കേസന്വേഷണത്തിനായി രാസപരിശോധനാ  ഫലവും മെഡിക്കൽ സംഘത്തിന് റിപ്പോർട്ടും കാത്തിരിക്കുകയാണെന്ന് എസ്പി കൂട്ടിച്ചേർത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം