പ്ലീസ് കോള്‍ മീ.. കണ്ണൂരില്‍ അമ്പത് രൂപ നോട്ടില്‍ കണ്ട നമ്പറില്‍ വിളിച്ചവരെ പോലീസ് പിടിച്ചു

50 rupeesകണ്ണൂര്‍: അമ്പത് രൂപ നോട്ടിലെ നമ്പറില്‍ വിളിച്ച് തെറി പറഞ്ഞ മൂന്ന്‍ പേര്‍ പോലീസ് പിടിയില്‍. മലപട്ടം കുപ്പം സ്വദേശികളായ രണ്ട് യുവാക്കളും ഒരു മധ്യവയസ്‌ക്കനുമാണ് പിടിയിലായത്. നമ്പര്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെതാണെന്നറിയാതെയാണ് മൂവരും ഫോണിലൂടെ തെറി പറഞ്ഞത്. കടയില്‍ നിന്നും സാധനം വാങ്ങി ബാക്കി ലഭിച്ച അമ്പത് രൂപ നോട്ടില്‍ ‘പ്ലീസ് കോള്‍ മീ’ എന്നെഴുതി വെച്ചത് നോക്കി വിളിക്കുകയായിരുന്നു ഇവര്‍.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പേരോ, ഡി.ജി.പിയെന്നോ എഴുതാതെ മൊബൈല്‍ നമ്പര്‍ എഴുതി പ്ലീസ് കോള്‍ മീ എന്നാണ് നോട്ടിലുണ്ടായിരുന്നത്. നമ്പര്‍ നോക്കി ഇവര്‍ ഫോണ്‍ ചെയ്തപ്പോള്‍ താന്‍ ഡി.ജി.പിയാണെന്ന് മറുവശത്ത് പറഞ്ഞപ്പോള്‍ വിശ്വസിക്കാതെ അസഭ്യം പറയുകയായിരുന്നു. തെറി വിളി സഹിക്കാന്‍ കഴിയാതെയായതോടെ ഡിജിപി ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ സംഘം വീണ്ടും വിളിച്ച് അസഭ്യം പറഞ്ഞതോടെ സഹികെട്ട ഡി.ജി.പി മൊബൈല്‍ സൈബര്‍സെല്ലിന് കൈമാറി വിളിച്ചയാളെ കണ്ടെത്തിയതോടെ മയ്യില്‍ എസ്.ഐ ഇ.വി ഫായിസലിയുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ വീട്ടിലെത്തി ഇവരെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ ഡിജിപിക്ക് പരാതി ഇല്ലാത്തതിനാല്‍ മൂവരേയും താക്കീത് ചെയ്ത് കഴിഞ്ഞ ദിവസം തന്നെ വിട്ടയച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം