‘കാമുകി’ പറയുന്നു….സ്ത്രീ അബല അല്ല

സ്ത്രീയെ അബല എന്ന് മുദ്രകുത്തിയ മലയാളി സമൂഹത്തിനു മുൻപിൽ  സ്ത്രീ അബല അല്ല എന്ന് കാട്ടുവാന്‍ സംവിധായകന്‍ ബിനുവിന്  സാധിച്ചു . ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഷൈന്‍ ടോം ചാക്കോയും, അനുശ്രീയും അഭിനയിച്ച ഇതിഹാസ എന്ന ചിത്രമായിരുന്നു ബിനു ശശിധരനെ മലയാളി പ്രേക്ഷകർക്ക്  പരിചയപെടുത്തിയത്.

അപര്‍ണ്ണ ബാലമുരളി, അസ്കര്‍ അലി, ബൈജു, രാഹുല്‍ ആര്‍ നായര്‍ എന്നിങ്ങനെയാണ്   താരനിര. മധുരമേറിയ ഗാനങ്ങളുമായി ഗോപി സുന്ദര്‍, ഒരുപാട് പ്രതീക്ഷകള്‍ നല്‍കികൊണ്ട് കാമുകിയുടെ ട്രെയിലറും, ഗാനങ്ങളും ഈ ചിത്രത്തിന്റെ വിജയത്തിന് വഴിയൊരുക്കി .  കാഴ്ച്ചകാരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഗംഭീരമായിരുന്നു കാമുകിയുടെ ആദ്യപകുതി.

യാതൊരു ലക്ഷ്യബോധമില്ലാതെ   അടിച്ചു പൊളിച്ച് നടന്നു ജീവിതം ആസ്വദിക്കുന്ന അച്ചാമ്മ.  അച്ചാമ്മയായി അപര്‍ണ്ണ ബാലമുരളിയുടെ ഒറ്റയാള്‍ പ്രകടനമായിരുന്നു ആദ്യം മുതല്‍ക്കേ കാണുവാന്‍ സാധിക്കുന്നത്.

അച്ചാമ്മയുടെ  ജീവിതത്തില്‍ ഹരി എന്ന അന്ധനായ ചെറുപ്പകാരന്‍ കടന്നുവരികയും അവര്‍ക്കിടയില്‍ പ്രണയം പൂവിടുകയും  ചെയ്യുന്നു. പ്രണയം എന്ന വികാരം അച്ചാമ്മയുടെ  ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കാമുകി എന്ന ഈ ചിത്രത്തില്‍ കാണുവാന്‍ സാധിക്കുന്നത്.

ചെമ്പരത്തിപൂവ് , ഹണി ബീ 2.5 എന്നീ ചിത്രങ്ങൾക്ക്  ശേഷം  ഹരി എന്ന അന്ധകഥാപാത്രമായി അസ്കര്‍ അലിയുടെ ഗംഭീരപ്രകടനമായിരുന്നു കാമുകിയില്‍ കാണുവാന്‍ സാധിക്കുന്നത്.  ബൈജു, രാഹുൽ ആർ നായർ ഡീൻ എന്നിവര്‍ അവരുടെ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ നീതി പാലിച്ചു. തീര്‍ച്ചയായും കാമുകി ഒരു നല്ല വിഷ്വല്‍ എന്റെർറ്റൈനെർ  ആണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം