ആരും വിശ്വസിക്കാത്ത ഒരു കഥയുമായി ഇതിഹാസ സിനിമ രണ്ടാം ഭാഗം വരുന്നെന്ന് ഇന്ദ്രജിത്ത്.

മലയാള സിനിമ കണ്ട സർപ്രൈസ് ഹിറ്റായിരുന്നു ‘ഇതിഹാസ’. നവാഗതനായ ബിനു എസ് സംവിധാനം ചെയ്ത ചിത്രം ചിരിപ്പൂരം സൃഷ്ടിച്ച് പ്രേക്ഷകരെ കൈയിലെടുത്തു.

ഇതിഹാസയ്ക്ക് ഒരു രണ്ടാം ഭാഗം കുറച്ച് കാലമായി പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഇപ്പോൾ അതുറപ്പാക്കിയിരിക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരൻ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇന്ദ്രജിത്ത് ‘ഇതിഹാസ ടു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരുമായി പങ്കുവച്ചത്.

ഇന്ദ്രജിത്താണ് രണ്ടാം ഭാഗത്തിലെ നായകൻ. ബിനു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഇതിഹാസ മൂവീസാണ്. ആരും വിശ്വസിക്കാത്ത കഥയെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം