ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനെതിരെ ലൈംഗികാരോപണം; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി വനിതാ ഹോക്കി താരം

sardarഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിനെതിരെ ലൈംഗികാരോപണവുമായി രാജ്യാന്തര വനിതാ ഹോക്കി താര . വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതി ലുധിയാന പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയന്നത്. യുവതിയുടെ പരാതിയില്‍ ലുധിയാന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സര്‍ദാര്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നും യുവതി പറയുന്നു. 2012ലെ ലണ്ടന്‍ ഒളിംപിക്‌സിനിടയിലാണ് സര്‍ദാറുമായി പരിചയപ്പെട്ടതെന്നും നാലു വര്‍ഷമായി ബന്ധമുണ്ടെന്നും 21കാരിയായ യുവതി പരാതിയില്‍ പറഞ്ഞു. 2015ല്‍ ഗര്‍ഭിണിയായ തന്നെ തന്റെ എതിര്‍പ്പ് അവഗണിച്ച് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയതായും സര്‍ദാര്‍ ഇരുവരുടെയും ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചതായും യുവതി പരാതിയില്‍ പറയുന്നു. സര്‍ദാറിന്റെ കുടുംബാംഗങ്ങളെ കണ്ട് അവരുടെ അനുവാദത്തോടെ വിവാഹം നിശ്ചയിച്ചിരുന്നെന്നും യുവതി അവകാശപ്പെടുന്നു. അതേസമയം, പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ താന്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആണെന്നും തന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും സര്‍ദാര്‍ പറഞ്ഞതായി യുവതി പറയുന്നു. 2012 മുതല്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനാണ് സര്‍ദാര്‍ സിംഗ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം