ഇന്ത്യയ്ക്ക് ദയനീയ തോൽവി

ഇന്ത്യയ്ക്ക്  ഒന്നാം ടെസ്റ്റിൽ 333 റണ്‍സിന്‍റെ ദയനീയ തോൽവി . ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 107 റണ്‍സിനാണ്  ഓസീസിനോട് തോറ്റത്. 441 എന്ന  വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ബാറ്റിംഗ് ആദ്യ ഇന്നിംഗ്സിന്‍റെ തുടർച്ച തന്നെയായി.ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സ്റ്റീവ് ഒകീഫിന്‍റെ മാരക സ്പിൻ ബൗളിംഗ് തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയക്ക് വെല്ലുവിളിയായത്.നാല് മത്സര പമ്പപരയിൽ ഓസീസ് 1-0ന് മുന്നിലെത്തി.

മത്സരത്തിൽ 12 വിക്കറ്റ് വീഴ്ത്തിയ ഒകീഫ് മാൻ ഓഫ് ദ മാച്ചായി. ഒകീഫിന് പിന്തുണയേകിയ നാഥൻ ലയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. . 31 റണ്‍സ് നേടിയ ചേതേശ്വർ പൂജാരയാണ് ടോപ്പ് സ്കോറർ. ക്യാപ്റ്റൻ വിരാട് കോഹ്ലി (13), അജിങ്ക്യ രഹാനെ (18), കെ.എൽ.രാഹുൽ (10) എന്നിവർക്കൊന്നും കാര്യമായി ചെയ്യാനായില്ല. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 105 റണ്‍സിന് പുറത്തായിരുന്നു. സമീപ ഭാവിയിൽ ടീം ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും മോശം പ്രകടനമാണ് പൂനെയിൽ കണ്ടത്. നേരത്തെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ നായകൻ സ്റ്റീവ് സ്മിത്തിന്‍റെ മികച്ച ഇന്നിംഗ്സാണ് ഓസീസിന് മികച്ച ലീഡ് സമ്മാനിച്ചത്. സ്മിത്ത് 109 റണ്‍സ് നേടി പുറത്തായി. മാറ്റ് റെൻഷ്വേ, മിച്ചൽ മാർഷ് എന്നിവർ 31 റണ്‍സ് വീതവും മിച്ചൽ സ്റ്റാർക്ക് 30 റണ്‍സും നേടി. ഇന്ത്യയ്ക്ക് വേണ്ടി ആർ.അശ്വിൻ നാല് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്ക് മൂന്ന് ഉമേഷ് യാദവിന് രണ്ടു വിക്കറ്റും ലഭിച്ചു. 143/4 എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം കളിതുടങ്ങിയത്. സ്കോർ: ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 260, രണ്ടാം ഇന്നിംഗ്സ് 285. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 105, രണ്ടാം ഇന്നിംഗ്സ് 107.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം